ടാറ്റ കാര്‍ വില 35000 വരെ വര്‍ധിച്ചു

ടാറ്റ നാനോ അടക്കമുള്ള വാഹനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. ബജറ്റിലെ എക്സൈസ് ഡ്യൂട്ടി വര്‍ധനയാണ് വിലകൂട്ടുവാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു. വിലയില്‍ വിവിധ മോഡലുകള്‍ക്കും വേരിയര്‍റുകള്‍ക്കും അനുസൃതമായി 2000 മുതല്‍ 8000 രൂപ വരെ വ്യതിയാനമുണ്ടാകുമെന്ന് ടാറ്റ പറഞ്ഞു.
നാനോ, ഇന്‍ഡിക സീരീസ് എന്നീ ഹാച്ച്ബാക്കുകളും ഇന്‍ഡിഗോ സെഡാന്‍ പതിപ്പുകളും ആര്യ ക്രോസ്സോവര്‍, മാന്‍സ എന്‍ട്രി ലെവല്‍ സെഡാന്‍, സഫാരി എസ് യു വി, സുമോ എസ് യു വി തുടങ്ങിയ വാഹനങ്ങളാണ് ടാറ്റയുടേതായി വിപണിയിലുള്ളത്. യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 8000 മുതല്‍ 35000 വരെയായിരിക്കും വില വര്‍ധന.


Click it and Unblock the Notifications








