ഓട്ടോമാറ്റിക് സണ്ണി ടെസ്റ്റ് ചെയ്യുന്നു

നിലവില്‍ നിസ്സാന്‍ സണ്ണിയുടെ പെട്രോള്‍ - ഡീസല്‍ പതിപ്പുകള്‍ വിപണിയിലുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സണ്ണിയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള പതിപ്പുകള്‍ വിറ്റഴിക്കുന്നുണ്ട് നിസ്സാന്‍.
ബങ്കളുരുവിലാണ് നിസ്സാന്‍ സണ്ണി ഓട്ടോമാറ്റിക് പതിപ്പ് ടെസ്റ്റ് ചെയ്യുന്നത് കണ്ടെത്തിയത്. അതേസമയം ഓട്ടോമാറ്റിക് പതിപ്പ് ഏത് ഇന്ധനത്തിലാണ് വരുന്നതെന്ന് തീര്‍ച്ചയായിട്ടില്ല. സണ്ണിയുടെ വില്‍പനയെ വളരെയധികം വര്‍ധിപ്പിക്കാന്‍ ഡീസല്‍ സണ്ണിക്ക് സാധിച്ചിട്ടുള്ളതിനാല്‍ ചില നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പാണ്.
പെട്രോള്‍ കാറുകള്‍ക്ക് ഓട്ടോമാറ്റിക് പതിപ്പിറക്കുന്ന പൊതുനയം സണ്ണിയും പാലിക്കുകയാണെങ്കില്‍ നേരത്തെ പറഞ്ഞത് നടക്കില്ല. ഡീസല്‍ കാറുകള്‍ ഇന്ത്യയില്‍ വിലക്കൂടുതലുള്ളത് പരിഗണിക്കാതിരിക്കാന്‍ നിസ്സാന് കഴിയില്ല. ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിച്ചാല്‍ വില പിന്നെയുമുയരും.
മധ്യനിര വിഭാഗത്തിലായിരിക്കും സണ്ണിയുടെ ഓട്ടോമാറ്റിക്കിന്‍റെ വരവ്.


Click it and Unblock the Notifications








