ഫോക്സ്‍വാഗണ്‍ 100000 ഇലക്ട്രിക് കാര്‍ ഇറക്കുന്നു

Volkswagen Electric Concept
ഫോക്സ്‍വാഗണിന്‍റെ മുന്നേറ്റങ്ങള്‍ക്ക് മറ്റ് കാര്‍ കമ്പനികളുടേതില്‍ നിന്ന് കാര്യപ്പെട്ട വ്യത്യാസമുണ്ട്. ടൊയോട്ടയും ജനറല്‍ മോട്ടോഴ്സുമെല്ലാം ഏറ്റവും നൂതന സാങ്കേതികതകള്‍ സ്വന്തമാക്കുന്നതില്‍ വളരെ മുമ്പിലാണ്. ഫോക്സ്‍വാഗണും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അതേസമയം കാഴ്ചപ്പാടുകളുടെ കാര്യത്തില്‍ ഇവരെക്കാള്‍ ഒരുപടി മുന്നിലുമാണ്.

ലോകം ഇന്ധനപരമായ വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ബദല്‍ ഇന്ധനം എന്നത് ഒരു കാല്‍പനിക സ്വപ്നമല്ലാതായി മാറിയിട്ടുണ്ട്. അടിയന്തിരമായി നേരിടേണ്ട ഒരു യാഥാര്‍ത്ഥ്യമാണിത്. ഇവിടെ കണ്‍സെപ്റ്റുകളുടെ ലോകത്ത് അഭിരമിക്കാതെ ഇലക്ട്രിക് കാറുകള്‍ വന്‍തോതില്‍ നിരത്തിലിറക്കിക്കൊണ്ട് ഇന്നത്തെ പ്രതിസന്ധികളെ സാധ്യമായ വിധത്തില്‍ തരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഫോക്സ്‍വാഗണ്‍.

ഇതെല്ലാം പറഞ്ഞുവന്നത് പുതിയൊരു വാര്‍ത്ത അറിയിക്കാനാണ്. 2018ാമാണ്ടോടെ ഒരു ലക്ഷം ഇലക്ട്രിക് കാറുകള്‍ ലോകത്തിന്‍റെ നിരത്തുകളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യം ഫോക്സ്‍വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. 2014ടെ ഇലക്ട്രിക് കാറുകളുടെ ഉല്‍പാദനം അതീവ വേഗതയിലെത്തിക്കുക എന്നതാണ് നയം. ചൈനയില്‍ ഇതിനായി തദ്ദേശ കാര്‍ കമ്പനിയുമായി ഒരു സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു ഫോക്സ്‍വാഗണ്‍.

ലോകമെമ്പടും ഇലക്ട്രിക് കാര്‍ ആവശ്യകത ഉയരുകയാണ്. ചൈനയില്‍ നിന്നാണ് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാവുക എന്നാണ് കാര്‍ കമ്പനികളുടെ കണക്കുകൂട്ടല്‍. ചൈനയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ 16 ശതമാനം വിപണിവിഹിതം ഫോക്സ്വാഗണ് നിലവിലുണ്ട്. ഇത് ഗണ്യമായി ഉയര്‍ത്തുക എന്നത് അടുത്ത വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യങ്ങളില്‍ പെടുന്നു.

More from DriveSpark

Article Published On: Monday, February 20, 2012, 11:33 [IST]
English summary
Volkswagen planning to produce 100,000 electric cars globally by 2018. The strategy is to meet the growing demand of electric vehicles in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X