ദില്ലിയില്‍ സോളാര്‍ ഓട്ടോറിക്ഷകള്‍

വാഹനങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാനുള്ള ശ്രമങ്ങളുടെ കാര്യത്തില്‍ ദില്ലി ഒരു മാതൃകയാണ്. നഗരത്തിന്‍റെയും നഗരവാസികളുടെയും പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയുന്നയാളാണ് ദില്ലി മുഖ്യമന്ത്രി. ദില്ലിയുടെ മറ്റ് പ്രദേശങ്ങളെക്കുറിച്ച് അവര്‍ക്കറിയുമോ എന്ന ചോദ്യം അപ്രസക്തം.

ദില്ലിയില്‍ ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പാടാക്കിയത് ഈയിടെയാണ്. ഇലക്ട്രിക് കാറുകളുടെ ഉപയോഗവും സംസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. ഈ വഴിയില്‍ പുതിയൊരു വാര്‍ത്ത കൂടി കേള്‍ക്കുന്നു. സോളാര്‍ ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ഓടിത്തുടങ്ങാന്‍ പോകുന്നു. ഏതാണ്ട് 1000 ഓട്ടോറിക്ഷകളാണ് നഗരത്തില്‍ ഇറക്കാന്‍ പദ്ധതിയിടുന്നത്.

മൂന്ന് പതിപ്പുകളിലായാണ് സോളാര്‍ ഓട്ടോകള്‍ വരുന്നത്. ജൂണ്‍ മാസത്തില്‍ നഗരത്തില്‍ സോളാര്‍ ഓട്ടോകള്‍ ഓടിത്തുടങ്ങും. "സോളെക്ഷോ"കള്‍ എന്നാണ് സോളാര്‍ ഓട്ടോറിക്ഷകള്‍ അറിയപ്പെടുക. ഒരു പതിനായിരം സോളെക്ഷോകളെങ്കിലും നഗരത്തില്‍ ഓടണമെന്നാണ് അധികൃതരുടെ ആഗ്രഹം.

നഗരത്തിലെ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോര്‍പറേറ്റ് കാമ്പസ്സുകളിലും സോളെക്ഷോകളുടെ സേവനം ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.

സോളെക്ഷോ വില

മെറ്റല്‍ ബോഡി - 45,000
പ്ലാസ്റ്റിക് ബോഡി - 75,000
മികച്ച ബാറ്ററി സംവിധാനമുള്ള പ്ലാസ്റ്റിക് ബോഡി വാഹനം - 85,000

More from DriveSpark

Article Published On: Wednesday, March 21, 2012, 11:55 [IST]
English summary
Delhi Government is planning to launch an Eco-friendly auto-rickshaw that can move using solar energy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X