ജനറല്‍ ലാബിരിന്തിനു പുറത്ത്!

General Motors Logo
കാലങ്ങളായി ജനറല്‍ മോട്ടോഴ്സ് കൈയടക്കിവെച്ചിരുന്ന കാര്‍ വില്‍പനയിലെ ലോക ഒന്നാം സ്ഥാനം ഈയിടെ ടൊയോട്ടയും ഫോക്സ്‍വാഗണും മാറിമാറി കൈയടക്കിയ കാഴ്ച വാര്‍ത്തയായിരുന്നു. ടൊയോട്ടയാണ് ആദ്യം ജനറലിന്‍റെ ഇരിപ്പിടത്തില്‍ കൈക്കലാക്കിയത്. ജപ്പാനിലും തായ്‍ലന്‍റിലുമുണ്ടായ പ്രകൃതിദുരന്തങ്ങള്‍ ടൊയോട്ടയെ പിന്നാക്കം വലിച്ചപ്പോള്‍ തൊട്ടുപിന്നാലെയുണ്ടായിരുന്ന ഫോക്സ്‍വാഗണ്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജനറല്‍ തങ്ങള്‍ കുടുങ്ങിയ ലാബിരിന്തില്‍ നിന്ന് പുറത്തുകടന്നിരിക്കുന്നു.

മൂന്നു വര്‍ഷം മുന്‍പ് പാപ്പരാവാന്‍ തയ്യാറെടുത്തു നിന്ന ജനറല്‍ അത്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 2010 ലോകമെമ്പാടുമായി 90 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചാണ് ജനറല്‍ തിരിച്ചുവരവ് നടത്തിയത്. ഇത് 7.6 ശതമാനത്തിന്‍റെ വളര്‍ച്ചയായിരുന്നു.

ജനറല്‍ മോട്ടോഴ്സിന്‍റെ വില്‍പന വര്‍ധിച്ചതു മാത്രമല്ല ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചു വരവില്‍ സഹായകമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടൊയോട്ട പ്രകൃതിദുരന്തങ്ങള്‍ മൂലം തിരിച്ചടി നേരിട്ടതാണ് ഇതിനുള്ള കാരണം. വില്പനയില്‍ 6 ശതമാനം കണ്ട് തളര്‍ച്ചയാണ് ടൊയോട്ടയ്ക്ക് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

തിരിച്ചുവരവിനുള്ള കടുത്ത പരിശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ടൊയോട്ട. പുതിയ പ്ലാന്‍റുകളും ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ശ്രമം.

More from DriveSpark

Article Published On: Saturday, January 21, 2012, 10:32 [IST]
English summary
General Motors reaches the first position in car sales in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X