ഫിയറ്റ് - ടാറ്റ ബന്ധം മുറുകി

ടാറ്റയുടെ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഫിയറ്റ് കാറുകള്‍ വിറ്റഴിക്കുന്നത്. ഇതിന് പകരമായി ഫിയറ്റിന്‍റെ ഡീസല്‍ എന്‍ജിന്‍ സാങ്കേതികത പഠിക്കാനുള്ള അവസരം ടാറ്റയ്ക്ക് ലഭിക്കുന്നു. ടാറ്റ ഇന്‍ഡിക സീരീസ് കാറുകള്‍ക്ക് ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ ബന്ധം തുടര്‍ന്നും കൊണ്ടു പോകാമെന്ന് ഇരു കമ്പനികളും തീരുമാനിച്ചിരിക്കുന്നു. പുതിയ ചില നിബന്ധനകള്‍ കൂടി പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഫിയറ്റ് പൂന്തോ, ഫിയറ്റി പാലിയോ എന്നീ കാറുകള്‍ക്ക് കഴിഞ്ഞ ഓട്ടോ എക്സ്പോ കാലത്ത് ഒരു പുതുക്കല്‍ ലഭിച്ചിരുന്നു. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ശക്തമായി ഇറങ്ങിചെല്ലുന്നതിനായി വിവിധയിടങ്ങളില്‍ ഫിയറ്റ് കഫെ തുറന്നിട്ടുണ്ട്. 20 കഫെകള്‍ കൂടി തുറക്കാന്‍ ഫിയറ്റ് പദ്ധതിയിടുന്നുണ്ട്. നിലവിലെ മാര്‍ക്കറ്റിംഗ് നയത്തിലും കാര്യമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








