ആള്‍ട്ടോയെ മറിച്ചിടാന്‍ ഫോക്സ്‍വാഗണും!

മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്സ് എന്നീ വമ്പന്‍മാരുടെ കൈകളിലാണ് ഇന്ത്യന്‍ ഓട്ടോ വിപണി വര്‍ഷങ്ങളായി വിശ്രമിക്കുന്നത്. പലമാതിരി വിപ്ലവങ്ങള്‍ ലോകത്തെമ്പാടുമായി നടക്കുകയും സ്വച്ഛാധിപധികളെ മറിച്ചിടുകയും ചെയ്തുവെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇത്തരമൊരു വിപ്ലവത്തിന് യാതൊരു സാധ്യതയും ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതിന്‍റെ കാരണം തെരയുകയാണെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമം അത്രകണ്ട് ആരുടെ ഭാഗത്തു നിന്നും വന്നിട്ടില്ല എന്ന് പറയേണ്ടി വരും.

ആഗ്രഹങ്ങള്‍ കൊണ്ടുമാത്രം കാര്യങ്ങള്‍ എവിടെയും എത്തില്ല. ഇക്കാര്യം ശരിക്കു ബോധ്യപ്പെട്ടിട്ടാണ് ഫോക്സ്‍വാഗണ്‍ പ്രായോഗികമായ പദ്ധതികളുമായി നീങ്ങുന്നത്. ഈയിടെ ഫോക്സ്‍വാഗണിന്‍റെ അപ് മോഡല്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. മാരുതിയുടെ സ്വിഫ്റ്റിനെയാണ് അപ് നേരിട്ട് ലക്ഷ്യം വെക്കുന്നത്. ഐ20 എന്ന ഹ്യൂണ്ടായ് കാറിനെയും അപ് എടുത്ത് മറിച്ചിടാന്‍ ആഗ്രഹിക്കുന്നു.

ഇനി പുതിയ വാര്‍ത്ത കൂടി കേട്ടോളൂ. മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ 800 സിസി താരങ്ങള്‍ക്കെതിരായി അതിശക്തമായ ഒരു മുന്നേറ്റത്തിനാണ് ഫോക്സ് ഇനി പദ്ധതിയിടുന്നത്. അതെ, അപ് മോഡല്‍ വിപണിയിലെത്തിച്ച ശേഷം ഒരു 800 സിസി കാറുമായി ഫോക്സ്‍വാഗണ്‍ ഇന്ത്യന്‍ വിപണിയിലെത്തും.

ഊഹങ്ങള്‍ പലതരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് പുതിയ ഫോക്സ്‍വാഗണ്‍ 800 സിസി കാര്‍ അപ്പിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ എത്തുമെന്നതാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വിപണികള്‍ക്കായാണ് കാര്‍ എത്തുന്നത്. ഇക്കാരണത്താല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമത ഈ കാറിന്‍റെ എന്‍ജിന് പ്രതീക്ഷിക്കാം.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായി മാറാനുള്ള ശ്രമത്തിലാണ് ഫോക്സ് ഇപ്പോള്‍. 2018ഓടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകും എന്ന് ഫോക്സ് പ്രതീക്ഷിക്കുന്നു. ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ വിപണികള്‍ അവഗണിക്കാനാവാത്തവയാണ് ഫോക്സിന്‍റെ ഈ മുന്നേറ്റത്തില്‍.

More from DriveSpark

Article Published On: Tuesday, February 21, 2012, 11:12 [IST]
English summary
Hyundai Motors has created a competitor of sorts in the form of the Eon. But the Eon's higher price has meant the Alto has no real competition. But the situation might change soon as German carmaker Volkswagen is planning to develop an 800cc car based on its Up small car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X