നിസ്സാന്‍ ആള്‍ട്ടോ പ്രതിയോഗി 2 ലക്ഷത്തില്‍

ഇന്ത്യ അടക്കമുള്ള വികസ്വര വിപണികള്‍ക്കായി നിസ്സാനിന്റെ പഴയ ബ്രാന്‍ഡായ ഡാറ്റ്സനിനെ പുതുക്കുന്ന വിവരം നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിസ്സാനിന്റെ നിലവിലുള്ള പ്രീമിയം ബ്രാന്‍ഡ് മുഖച്ഛായയ്ക്ക് കോട്ടം വരുത്താതെ വോള്യം വിപണിയിലേക്ക് ഇറങ്ങാനുള്ള ഒരു വഴിയാണ് ഡാറ്റ്സനിന്റെ പുനര്‍ജ്ജനി എന്നു പറയാം. ആള്‍ട്ടോ, ഇയോണ്‍ എന്നിവരുടെ വിപണിയിലാണ് ഡാറ്റ്സന്‍ തുടക്കത്തില് തന്നെ കണ്ണുവെക്കുന്നത്.

പുതിയ വാര്‍ത്തകള് പറയുന്നത് ഡാറ്റ്സനിന്റെ ആദ്യ വാഹനത്തിന്റെ വിലനിലവാരത്തെ കുറിച്ചാണ്. രണ്ട് ലക്ഷത്തിന്റെ പരിധിയില് നില്ക്കുന്ന വാഹനമാണ് ഡാറ്റ്സന്‍ കൊണ്ടു വരികയെന്നാണ് പറയപ്പെടുന്നത്.

നിസ്സാനിന്റെ ചെന്നൈ ഒറഗഡം പ്ലാന്റില്‍ ഡാറ്റ്സന്‍ കാര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ഇന്തോനീഷ്യ അടക്കമുള്ള വികസ്വര വിപണികളിലും ഈ വാഹനം ലഭ്യമാകും. ഇന്ത്യ, റഷ്യ, ഇന്തോനീഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ചെലവുചുരുങ്ങിയ ചെറുകാറുകള്‍ക്കാണ് വോള്യം വിപണിയില്‍ സ്ഥാനം.

2014ന്‍റെ ആദ്യപകുതിയില്‍ കാര്‍ നിരത്തിലിറങ്ങും. അതെ വര്‍ഷത്തിലെ ദില്ലി എക്സ്പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് നിസ്സാന്‍ ഇന്ത്യ സിഇഓ തകായുകി ഇഷിദ പറയുന്നു. രണ്ട് ലക്ഷത്തിനും നാല് ലക്ഷ്യത്തിനും ഇടയിലുള്ള വാഹനങ്ങളാണ് വിപണിയില്‍ എത്തിക്കുക.

ആള്‍ട്ടോ പ്രതിയോഗിക്കായി ഒരു ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. ഡാറ്റ്സന്‍ ബ്രാന്‍ഡിനായി 3000 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Monday, April 23, 2012, 13:49 [IST]
English summary
Japanese carmaker Nissan's recently revived brand, Datsun will launch a low cost hatchback in India at just over Rs 2 lakh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X