പുതിയ ഡിസൈര്‍ പൊളിച്ചടുക്കും!

Maruti Suzuki Swift Dzire 3.99
പുതിയ ഡിസൈര്‍ വിപണിയെ അപ്പാടെ കോരിയെടുക്കുമെന്ന് മാരുതി പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല. വിലയിടലിലെ താരതമ്യം ചെയ്യാനാവാത്ത ചുറുചുറുക്ക് മൂലം ഡിസൈര്‍ 3.99 ഇപ്പോള്‍ത്തന്നെ താരമായി മാറിയിട്ടുണ്ട്. നിലവിലുള്ള ഡിസൈറിനെക്കാള്‍ 25,000 മുതല്‍ 30,000 വരെ വിലക്കുറവിലാണ് പുതിയ വണ്ടി വന്നിരിക്കുന്നത്. അതും 150ലധികം അധിക സവിശേഷതകളോടെ.

എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ മാരുതി സുസുക്കി ഡിസൈര്‍ ഏറ്റവും ഉയര്‍ന്ന വിപണിയോഹരി കണ്ടെത്തുമെന്ന് പറഞ്ഞത് മാരുതി എംഡി ഷിന്‍സോ നകാനിഷിയാണ്. വിലവനിലവാരം താഴ്ത്തിപ്പിടിക്കുക വഴി ഡിസൈര്‍ നടത്തിയിട്ടുള്ള കൊലവെറി നോക്കുമ്പോള്‍ ഇത് സംഭവിക്കാന്‍ സാധ്യതകള്‍ വളരെയാണ്.

നഗരവര്‍ഗ്ഗത്തിന്‍റെ പുതുതാല്‍പര്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ തക്കതായ സവിശേഷതകള്‍ പലതും പുതിയ ഡിസൈറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് നകാനിഷി അറിയിക്കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവയിലൊന്നാണ്. ഇത് സ്ത്രീ ഉപഭോക്താക്കളെയും ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവിലെ ഡിസൈറിന്‍റെ ബൂട്ട് നീളം കുറച്ചാണ് പുതിയ ഡിസൈറിന് കൂടുതല്‍ സാധ്യതകളിലേക്ക് കടക്കാനുള്ള അവസരമൊരുക്കുന്നത്. ഏതാണ്ട് 100 ലിറ്റര്‍ ബൂട്ട് സ്പേസ് കുറയും. മറ്റൊരു മാറ്റവും ഇല്ല. അകത്തെ സ്ഥലസൗകര്യം അല്‍പം കൂട്ടിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, February 23, 2012, 18:52 [IST]
English summary
Maruti MD Shinzo Nakanishi says the new Dzire to generate a higher market share in the entry-level sedan market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X