നാനോ ഡീസല്‍ 2012 മധ്യത്തില്‍

ബോഷുമായി ചേര്‍ന്നാണ് നാനോയ്ക്കുവേണ്ട ഡീസല്‍ എന്‍ജിന്‍ ടാറ്റ നിര്‍മിക്കുന്നത്. ബോഷ് തന്നെയാണ് പെട്രോള്‍ നാനോയ്ക്കു വേണ്ട എന്‍ജിന്‍ നിര്‍മിച്ചത്.
0.75 ലിറ്റര്‍ ശേഷിയാണ് ഡീസല്‍ എന്‍ജിന് ഉണ്ടായിരിക്കുക. 30 കുതിരകളുടെ കരുത്ത് ഈ എന്‍ജിനില്‍ അടക്കം ചെയ്യും.
സെഗ്മെന്‍റില്‍ നേരിട്ടുള്ള പ്രതിയോഗികള്‍ ഇല്ല നാനോയ്ക്ക്. മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ പോലുള്ള മിനി സെഗ്മെന്‍റ് കാറുകളുടെ വിപണിക്കും ബൈക്ക് വിപണിക്കും മധ്യത്തിലാണ് നാനോ നിലപാടെടുത്തിരിക്കുന്നതെന്നു പറയാം. മിനി സെഗ്മെന്‍റ് വിഭാഗത്തില്‍ ഇനിയും ഡീസല്‍ സാന്നിധ്യം എത്തിച്ചേര്‍ന്നിട്ടില്ല. ഇവിടെ നാനോയുടെ ഡീസല്‍ എന്‍ജിന് വലിയ പ്രസക്തിയുണ്ട്.


Click it and Unblock the Notifications








