ഫോര്‍ഡ് സനന്ദ് പ്ലാന്‍റ് തറക്കല്ലിട്ടു

460 ഏക്കറിലാണ് ഗുജറാത്ത് പ്ലാന്‍റിന്‍റെ സ്ഥാപനം. വര്‍ഷത്തില്‍ 240,000 വാഹനങ്ങളും 270,000 എന്‍ജിനുകളും നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്‍റ്. നേരിട്ടുള്ള 5,000 തൊഴിലവസരങ്ങളാണ് ഫോര്‍ഡ് പ്ലാന്‍റ് സൃഷ്ടിക്കുക. പരോക്ഷമായ തൊഴിലവസരങ്ങള്‍ വേറെയും.
പ്രധാന പ്ലാന്‍റിന് ചുറ്റുമായി 19 സപ്ലയര്‍ പ്ലാന്‍റ് നിര്‍മിക്കും. ബോഡി അസംബ്ലി, പെയിന്‍റ് ജോലികള്‍, ട്രിം, ഫൈനല്‍ അസംബ്ലി തുടങ്ങിയ ജോലികളാണ് സപ്ലയര്‍ പ്ലാന്‍റുകളില്‍ നടക്കുക.
പരിസ്ഥിതി സൗഹാര്‍ദ്ദം പുലര്‍ത്തുന്ന സാങ്കേതികതയാണ് പെയിന്‍റ് പ്ലാന്‍റില്‍ ഉപയോഗിക്കുക.


Click it and Unblock the Notifications








