ഹ്യൂണ്ടായ് ഇയോണ്‍ കപ്പല് കേറുന്നു

'ഇന്ത്യന്‍ വിപണിക്ക് പ്രത്യേകം' എന്ന പ്രത്യേകതയാണ് ഇയോണിനുള്ളത്. എല്ലാം ഇന്ത്യാക്കാരനെ മനസ്സില്‍ കണ്ട് നിര്‍മിച്ചത്. ഇന്ത്യയുടേതിന് സമാനമായ അന്തരീക്ഷമുള്ള വിപണികളില്‍ ഇയോണിന് ഭാവിയുണ്ട് എന്ന് ഹ്യൂണ്ടായ് മനസ്സിലാക്കുന്നു. ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കാണ് ഇയോണ്‍ സഞ്ചരിക്കുന്നത്.
മാസത്തില്‍ 11000 മുതല്‍ 12000 വരെ യൂണിറ്റുകള്‍ തങ്ങള്‍ വിറ്റഴിക്കുന്നതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ദ് സക്സേന ചൂണ്ടിക്കാട്ടുന്നു. വിദേശമാര്‍ക്കറ്റുകളിലും ഇതേ പ്രകടനം ഇയോണിന് കാഴ്ച വെക്കാന്‍ സാധിക്കും എന്നാണ് സക്സേനയുടെ വിശ്വാസം.
യൂറോപ്യന്‍ വിപണിയിലേക്കുള്ള കയറ്റുമതിയില്‍ ഇപ്പോള്‍ മാന്ദ്യം സംഭവിച്ചിരിക്കുകയാണ്. അവിടുത്ത വിപണിമാന്ദ്യം മൂലം വരുന്ന പ്രതിസന്ധിയെ മറികടക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ആഫ്രിക്കയിലേക്കും മറ്റും കയറ്റി അയയ്ക്കാന്‍ പുറപ്പെടുന്നതില്‍.


Click it and Unblock the Notifications








