മാരുതി എര്‍റ്റിഗ ഏപ്രില്‍ 12ന്?

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki Ertiga
ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി എര്‍റ്റിഗ എസ് യു വി ഏപ്രില്‍ 12ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 11ന് വാഹനം വിപണിയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. ഊഹാത്മകന്മാര്‍ പറഞ്ഞുണ്ടാക്കുന്ന മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. മാരുതി എര്‍റ്റിഗ എംപിവിക്ക് ആറ് വേരിയന്‍റുകള്‍ ഉണ്ടായിരിക്കും. മൂന്ന് പെട്രോള്‍, മൂന്ന് ഡീസല്‍ എന്നിങ്ങനെ ജനാധിപത്യപരമായാണ് കാര്യങ്ങള്‍. ഇന്ത്യന്‍ കാര്‍ ആന്‍ഡ് ബൈക്സ് ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്.

1.4 ലിറ്റര്‍ കെ സീരീസ് എന്‍ജിനായിരിക്കും ഈ കാറിനുണ്ടായിരിക്കുക. 93 കുതിരകളുടെ ശേഷി എന്‍ജിന്‍ നല്‍കും. 130 എന്‍ എം ടോര്‍ക്കും ഉണ്ടായിരിക്കും.

16.02 ആണ് എആര്‍എഐ അംഗീകരിച്ച മൈലേജ്.

English summary
Speculations says that the debut MPV of Maruti Suzuki, the Ertiga will come up with 6 variants.
Story first published: Saturday, March 24, 2012, 14:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark