മൂന്നാം പാദത്തില്‍ മാരുതി ഇടിഞ്ഞു

Maruti Suzuki Swift
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ ഇടിവ്. 2011-12 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിലെ (ഒക്ടോബര്‍ - ഡിസംബര്‍) കണക്കെടുത്തപ്പോള്‍ വില്‍പനയില്‍ 17.4 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

അറ്റാദായത്തില്‍ 63.6 ശതമാനത്തിന്‍റെ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ മാരുതി 211, 803 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 299, 527 യൂണിറ്റായിരുന്നു.

27, 725 യൂണിറ്റാണ് ഈ പാദത്തില്‍ കയറ്റുമതി ചെയ്തത്. കഴിഞ്‍ വര്‍ഷത്തെ ഇതേ കാലയളവിലെ കയറ്റുമതി 31,160 യൂണിറ്റായിരുന്നു.

ഈ തളര്‍ച്ചയുടെ കാരണങ്ങളായി മാരുതിയും മറ്റ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത് പുതിയ കാര്യങ്ങളൊന്നുമല്ല. മനെസര്‍ പ്ലാന്‍റ് സമരം, ഇന്ധന വിലക്കയറ്റം, ഇന്‍ററസ്റ്റ് നിരക്ക് വര്‍ധന തുടങ്ങിയ പ്രശ്നങ്ങള്‍ കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ കാര്‍ നിര്‍മാതാക്കളെയും വലച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത് സമയങ്ങളില്‍ സംഭവിച്ച രാപയുടെ വിലയിടിവ് മൂലം ഘടകഭാഗങ്ങളുടെ ഇറക്കുമതിയിലും റോയല്‍റ്റി ഇനത്തിലും വന്‍ തുക കാര്‍ കമ്പനികള്‍ക്ക് അടയ്ക്കേണ്ടതായി വരുന്നുണ്ട്. മാരുതിയുടെ മിക്ക കാറുകള്‍ക്കും ജപ്പാന്‍ കമ്പനിയായ സുസുക്കി മോട്ടോഴ്സിന് റോയല്‍റ്റി നല്‍കേണ്ടി വരുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, January 24, 2012, 12:03 [IST]
English summary
Maruti Suzuki registered Net Sales (net of excise) of Rs. 76,636 Million, a decline of 17.4 per cent over same period in the previous year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X