വേതനം അഞ്ചിരട്ടി കൂട്ടണമെന്ന് മാരുതി തൊഴിലാളികള്‍

Maruti Strike
മാരുതി സുസുക്കി തൊഴിലാളികള്‍ മാനേജ്‍മെന്‍റിനോട് അഞ്ച് മടങ്ങ് വേതന വര്‍ധനവ് ആവശ്യപ്പെട്ടു. പുതുതായി രൂപീകരിച്ച തൊഴിലാളി യൂണിയന്‍ സമര്‍പ്പിച്ച ഇരുപതിന ആവശ്യങ്ങളിലാണ് വേതനവര്‍ധന ഉള്‍പ്പെടുത്തിയത്. വളരെ കുറഞ്ഞ വേതനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും കുറഞ്ഞ വിശ്രമ സമയം നല്‍കി ഉല്‍പാദനം കൂട്ടുന്ന നടപടികളാണ് മാരുതി സ്വീകരിക്കുന്നതെന്നും തൊഴിലാളികള്‍ക്ക് പരാതിയുണ്ട്.

ഇതേ പ്രശ്നങ്ങളുയര്‍ത്തി കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍ അഞ്ച് മാസത്തോളം കമ്പനി അടച്ചിടുന്നതില്‍ കലാശിച്ചിരുന്നു. തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നത് അംഗീകരിക്കാനാവില്ല എന്ന കടും പിടിത്തം മാരുതി സ്വീകരിച്ചതോടെ വന്‍ ഉല്‍പാദന നഷ്ടമാണ് കമ്പനിക്ക് വന്നുപെട്ടത്. തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയ തൊഴിലാളി യൂണിയന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു.

മാരുതി തൊഴിലാളികളുടെ ആവശ്യങ്ങള്‍ മറ്റ് കാര്‍ കമ്പനികളുടെയും താല്‍പര്യം ഉണര്‍ത്തിയിട്ടുണ്ട്. മാരുതി വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായാല്‍ അത് മറ്റുള്ളവരെയും ബാധിക്കും. ഹോണ്ട, ബോഷ്, ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് തുടങ്ങിയ വന്‍ കമ്പനികളെല്ലാം സമരങ്ങളുടെ നിഴലിലാണുള്ളത്. കുറഞ്ഞ വേതനവും, വ്യവസ്ഥയില്ലാത്ത തൊഴില്‍ സമയവും പിരിച്ചുവിടലുമെല്ലാമാണ് പ്രശ്നങ്ങള്‍.

കമ്പനിയുമായി ചര്‍ച്ചയ്ക്കുള്ള ഒരുക്കത്തിലാണ് തൊഴിലാളികളിപ്പോള്‍. വിഷയത്തില്‍ മാരുതി സുസുക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.

More from DriveSpark

Article Published On: Tuesday, April 24, 2012, 15:41 [IST]
English summary
Maruti Suzuki's workers at its Manesar plant have demanded increased wages for the next three years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X