നിസ്സാന്‍ മൈക്രയ്ക്ക് തിരിച്ചുവിളി

Nissan Micra
ടൊയോട്ടയെ ഒരു ഭൂതം പിടികൂടിയിരുന്നു. തിരിച്ചുവിളി എന്നാണ് പ്രസ്തുത ഭൂതത്തിന്‍റെ പേര്. കഴിഞ്ഞ വര്‍ഷം നടത്തിയ തിരിച്ചുവിളികളുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനത്ത് ടൊയോട്ട തന്നെ വരും എന്നത് കട്ടായമാണ്. കാര്‍ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കൊണ്ടു പിടിച്ചു ശ്രമം നടത്തുന്ന നിസ്സാന് ഇത്തരം തിരിച്ചടികള്‍ താരതമ്യേന കുറവാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് നിസ്സാന്‍ മൈക്രയെയും തിരിച്ചുവിളിച്ച കഥയാണ്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന മൈക്രയുടെ 9,600 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്ന കാറുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി, ഇതില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന കാറുകള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ചെന്നൈയിലെ ഒറഗഡം പ്ലാന്‍റില്‍ നിര്‍മിച്ച് യൂറോപ്പിലേക്ക് കയറ്റി അയച്ച കാറുകള്‍ക്കാണ് തിരിച്ചുവിളി ബാധകം. ഇന്ത്യയില്‍ വിറ്റഴിക്കുന്നവയും യൂറോപ്പില്‍ വിറ്റഴിക്കുന്നവയും തമ്മില്‍ സവിശേഷതാപരമായി വളരെ അന്തരമുണ്ടെന്ന് നിസ്സാന്‍ അറിയിച്ചു.

സുരക്ഷാപ്രശ്നങ്ങല്‍ മൂലമല്ല തിരിച്ചു വിളിക്കുന്നതെന്ന് നിസ്സാന്‍ വ്യക്തമാക്കി. എന്‍ജിനിന്‍റെ ഫ്യുവല്‍ റെയിലില്‍ ചോര്‍ച്ച സംഭവിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതാണ് തിരിച്ചു വിളിക്ക് കാരണമായത്. 136,000 യൂണിറ്റ് മൈക്രകള്‍ ലോകത്തെമ്പാടുമായി ഒറഗഡത്തു നിന്നും കയറ്റി വിട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 24, 2012, 15:02 [IST]
English summary
Japanese auto major Nissan recalls 9,600 units of their hatchback model Micra which is being produced in Oragadam plant of Chennai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X