വിലകൂട്ടാന്‍ ഗൂഢാലോചന: അപ്പോളോയ്ക്ക് പിഴ

Appollo
"കാര്‍ട്ടലൈസേഷ"നില്‍ ഏര്‍പ്പെട്ടതിന് അപ്പോളോ ടയേഴ്സിന് പിഴയിട്ടു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 45 ദശലക്ഷം റാന്‍ഡ് ആണ് പിഴയായി അടയ്ക്കേണ്ടത്. ഇത് ഏതാണ്ട് 30 കോടിയോളം വരും.

ഒരേ കച്ചവടം ചെയ്യുന്നവരും ഇടയ്ക്കിടെ തമ്മില്‍ കാണുകയും ചെയ്യുന്ന കമ്പനിയുടമകള്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഒടുവില്‍ പൊതുസമൂഹത്തിനെതിരായ ഗൂഢാലോചനയില്‍ എത്തുന്നതാണ് 'കാര്‍ട്ടലൈസേഷന്‍' എന്ന് മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ആദംസ്മിത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. പ്രസ്തുത ഗൂഢാലോചന എല്ലായ്പോഴും വന്‍ വിലക്കയറ്റത്തിലേക്ക് നയിക്കുന്നു. ഒരേ കച്ചവടം ചെയ്യുന്ന എല്ലാവരെയും ഒരുമിച്ചു കൂട്ടി നടത്തുന്ന പരിപാടിയായതിനാല്‍ വിലക്കയറ്റത്തിന് ഒരേ ന്യായം നിരത്താന്‍ കമ്പനികള്‍ക്ക കഴിയുന്നു. പൊതുജനം ഇത് വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകള്‍ ഇന്ത്യയിലടക്കം ലോകമെമ്പാടും നടന്നുവരുന്നതാണ്. പക്ഷെ, ഇത് തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് അപൂര്‍വമാണ്. ഇന്ത്യയില്‍ കമ്പനികള്‍ ഒരുമിച്ച് നടത്തുന്ന പല വിലവര്‍ധനവുകളും ഇത്തരത്തിലുള്ള കാര്‍ട്ടലൈസേഷന്‍ വഴി സംഭവിക്കുന്നതാണെന്ന് ആരോപണങ്ങള്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

അപ്പോളോ ടയേഴ്സ് പിഴയടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഓഹരിയുടമകളുടെ താല്‍പര്യം പ്രമാണിച്ചാണ് അപ്പോളോ കമ്പനി പിഴയടയ്ക്കുക. ടയര്‍ നിര്‍മാതാക്കളുടെ "കാര്‍ട്ട"ലില്‍ തങ്ങള്‍ പങ്കാളിയായതായി ആഫ്രിക്കന്‍ കോംപറ്റീഷന്‍ കമ്മീഷനോട് അപ്പോളോ കുറ്റസമ്മതം നടത്തി. 2008ലെ കമ്പനിയുടെ മൊത്തം വിറ്റുവരവിന്‍റെ 4.75 ശതമാനമാണ് കമ്മീഷന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഒരു വാഹന ഉടമ നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. ഒരേ കാലയളവില്‍ ഒരേ നിലവാരത്തില്‍ വില വര്‍ധന നടത്തിയ നടപടിയില്‍ കാര്‍ട്ടലൈസേഷന്‍ ഉണ്ടെന്ന് ആരോപിച്ചാണ് കമ്മീഷന് പരാതി നല്‍കിയത്.

More from DriveSpark

Article Published On: Wednesday, January 25, 2012, 14:57 [IST]
English summary
Apollo Tyres fined for indulged in cartelisation in South Africa.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X