ഹോണ്ട സിറ്റി ഡീസല്‍ ഈ വര്‍ഷം?

Honda City
ഹോണ്ടയുടെ ദുഖം ഹോണ്ടയ്ക്കേ അറിയാവൂ. വണ്ടികള്‍ ലോകോത്തര നിലവാരത്തില്‍ കെട്ടിക്കൂട്ടി ഇറക്കുന്നുവെങ്കിലും ഇന്ത്യയിലെത്തിയാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. ലോകത്തെവിടെയുമില്ലാത്ത പോലെയാണ് ഇന്ത്യയില്‍ കാര്യങ്ങള്‍. ഏത് പ്രതിസന്ധി വന്നാലും പെട്രോള്‍ കാറുകള്‍ക്കുള്ള ഡിമാന്‍ഡ് പോകാത്ത യൂറോപ്യന്‍ വിപണിയില്‍ പെരുമാറും പോലെ ഇന്ത്യയില്‍ പെരുമാറിയാല്‍ വിവരമറിയും. വെളിച്ചെണ്ണ വരെ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവരുടെ നാടാണ്. ഏറ്റവും കുറഞ്ഞത് ഒരു ഡീസല്‍ മോഡലെങ്കിലും ഇല്ലാതെ ഇന്ത്യയിലേക്ക് കടന്നിട്ട് കാര്യമില്ല.

ഡീസല്‍ മോഡലുകള്‍ ഇറക്കില്ലെന്ന നയവുമായി വന്നിട്ടും ഹോണ്ട വിപണിയില്‍ പിടിച്ചുനില്‍ക്കുന്നുവെങ്കില്‍ അതിന് നന്ദി പറയേണ്ടത് ഹോണ്ടയുടെ സാങ്കേതികതയ്ക്കാണ്. സെഡാന്‍ വിപണിയില്‍ ഇപ്പോഴും എടുത്തുപിടിച്ചു നില്‍ക്കുകയാണ് സിവിക്. കൊമ്പുകുത്തി കാടിളക്കി വന്നവന്മാരെല്ലാം ഇവന്‍റെ മുന്‍പില്‍ മുട്ടുമടക്കി.

എങ്കിലും വിപണിയിലെ വോള്യം കൂട്ടണമെങ്കില്‍ ഡീസല്‍ തന്നെ വേണമെന്നതാണ് സ്ഥിതി. ഈ സ്ഥിതിയെ പുരസ്കരിച്ച് ഹോണ്ടയുടെ ഗവേഷകര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള തകൃതിയായ ശ്രമങ്ങളിലാണ്. പുതിയ ഊഹങ്ങള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷം തന്നെ ഹോണ്ടയുടെ ഡീസല്‍ കാര്‍ ഇന്ത്യയില്‍ എത്തുമെന്നാണ്. അതും സിറ്റിക്ക്. ചില ചാനലുകളും ബ്ലോഗുകളുമാണ് ഇതുസംബന്ധിച്ച കൊലവെറി പ്രചരണങ്ങളുമായി വന്നിരിക്കുന്നത്.

ചെറിയ സംശയത്തിന്‍റെ പുറത്ത് ഡ്രൈവ്സ്പാര്‍ക് ഡോ‍ട് കോം നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് മറ്റൊരു ചിത്രമാണ്. കഴിഞ്ഞ വര്‍ഷം മാത്രമാണ് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കാനുള്ള പരിപാടികള്‍ ഹോണ്ട തുടങ്ങിയത്. ഒരു എന്‍ജിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്ര ചുരുങ്ങിയ സമയം പോര എന്നതാണ് വിഷയം. എന്‍ജിന്‍ നിര്‍മിച്ചയുടനെ ഏതെങ്കിലും വണ്ടിയില്‍ സ്കൂവിട്ട് മുറുക്കിവിടാന്‍ ഹോണ്ട പോലൊരു കമ്പനിക്ക് ഏതായാലും സാധിക്കില്ല. ടെസ്റ്റുകളും മറ്റും പൂര്‍ത്തിയായി പുറത്തുവരണമെങ്കില്‍ ഇനിയുമെടുക്കും സമയം.അടുത്ത വര്‍ഷം, അതായത് 2013ല്‍ അവസാനത്തേക്ക് നമുക്ക് ഇത് പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Saturday, February 25, 2012, 11:57 [IST]
English summary
Growing speculations among some bloggers and TV channels says that Honda Motors' flagship model City sedan will get a diesel version in 2012 itself.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X