സുസുക്കി തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തു

സുസൂക്കിയുടെ നടപടി മറ്റൊരു സമരത്തിന് വഴിവെക്കാതിരിക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കുന്നുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ആദ്യം തങ്ങള്‍ ശ്രമിക്കുകയെന്ന് തൊഴിലാളികള്‍ പറയുന്നു. കൂലി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ കമ്പനി തൊഴിലാളികളുമായി ഏര്‍പ്പെട്ട കരാര്‍ നടപ്പാക്കാത്തതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. കൂടാതെ യൂണിയന്‍ സെക്രട്ടറിയും ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാളുമായി പ്രമീന്ദര്‍ കുമാറിനോട് മാനേജ്മെന്‍റ് അസഭ്യമായ രീതിയില്‍ പെരുമാറിയതായി തൊഴിലാളികള്‍ വ്യക്തമാക്കി.
ഗുഡ്ഗാവില്‍ തന്നെയുള്ള മാരുതി സുസുക്കി പ്ലാന്‍റിലും മാസങ്ങള്‍ക്കു മുന്‍പ് സമരങ്ങള്‍ നടന്നിരുന്നു. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ മുങ്ങിയതോടെയാണ് സമരം അന്ന് അവസാനിച്ചത്. തൊഴിലാളി നേതാക്കളെ മാരുതി വിലക്കെടുക്കുകയായിരുന്നുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വളരെ ആയാസകരമായ തൊഴില്‍ സാഹചര്യങ്ങളിലാണ് ഓട്ടോമൊബൈല്‍ കമ്പനികളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഓട്ടോവിപണിയുടെ വളര്‍ച്ച മുതലെടുക്കാന്‍ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ഒഴിവുസമയങ്ങള്‍ നല്‍കിയും മറ്റും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് കമ്പനികള്‍. ഒരു മിനിറ്റ് താമസിച്ചെത്തിയാല്‍ പകുതി തൊഴില്‍ദിനം നഷ്ടപ്പെടുന്ന രീതിയിലാണ് സമയം ഉപയോഗിക്കുന്നത്. നാലായിരം രൂപയ്ക്കും മറ്റും ട്രെയിനികളായി കയറുന്ന തൊഴിലാളികള്‍ വര്‍ഷങ്ങളോളം കാര്യമായ വേതന വര്‍ധനവില്ലാതെ ട്രെയിനിയായിത്തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്.


Click it and Unblock the Notifications








