മാസം 5000 സുമോ വില്‍ക്കാന്‍ ടാറ്റ

ടാറ്റ സുമോയുടെ മുന്‍ പതിപ്പിനെക്കാള്‍ 40,000 രൂപ വിലക്കുറവിലാണ് സുമോ ഗോള്‍ഡ് വന്നിരിക്കുന്നത്. ഇത് വില്‍പനയെ വളരെയധികം സഹായിക്കുമെന്നാണ് വിശ്വാസം. ടാറ്റയുടെ CR4 എന്‍ജിനാണ് പുതിയ പതിപ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച മൈലേജ്, പ്രകടനം എന്നിവ ഈ എന്‍ജിന്‍ നല്‍കുന്നുണ്ട്.
85 കുതിരശക്തിയാണ് ഈ എന്‍ജിനിനുള്ളത്. 14.3 കിലോമീറ്റര്‍ മൈലേജും വാഹനത്തിനുണ്ട്.
നിലവില്‍ 3,000 യൂണിറ്റ് സുമോകളാണ് വിറ്റുപോകുന്നത്. സുമോ ഗോള്‍ഡ് നിരത്തിലിറങ്ങുന്നതിനു മുന്‍പ് ഇത് 1000 മാത്രമായിരുന്നു. രണ്ടിരട്ടി വര്‍ധനയാണ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. മാസത്തില്‍ 6000 യൂണിറ്റ് വില്‍ക്കുന്ന ബൊലെറോയെ നേരിടാന്‍ സുമോയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് കാരണമായിട്ടുണ്ട്.
ടാറ്റ സുമോ ഗോള്‍ഡിന്‍റെ ഭാരത് സ്റ്റേജ് 3 പതിപ്പ് 5.47 രൂപയാണ് ദില്ലി എക്സ്ഷോറൂം വില. ടോപ് എന്‍ഡി പതിപ്പിന് 6.89 ലക്ഷം. ഭാരത് സ്റ്റേജ് 4 പതിപ്പിന് 5.62 ലക്ഷം വില. ടോപ് എന്‍ഡിന് 7.03 ലക്ഷം


Click it and Unblock the Notifications








