ഒരു കൈനോക്കാന്‍ ടൊയോട്ട

Volkswagen Beetle
ഇന്ത്യയിലെ ഓട്ടോ വിപണിയില്‍ ടൊയോട്ട കൈയാളുന്ന അഞ്ചാം സ്ഥാനത്തിലേക്കാണ് ഫോക്സ്‍വാഗണ്‍ നോട്ടമിടുന്നത്. ലോകവിപണിയില്‍ നടക്കുന്ന മത്സരത്തിന്‍റെ ഒരു പ്രതിഫലനം തന്നെയാണിതും. ജനറല്‍ മോട്ടോഴ്സാണ് ലോകത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന കമ്പനി. പിന്നാലെ ടൊയോട്ടയും ഫോക്സ്‍വാഗണും വരുന്നു. ടൊയോട്ടയുടെ സ്ഥാനം തെറിപ്പിച്ചു, ഇല്ല എന്ന മട്ടിലായിരുന്നു ഇടക്കാലത്ത് ഫോക്സ്‍വാഗണ്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോക്സ്‍വാഗണ്‍ മൂന്നാം സ്ഥാനത്തു തന്നെയാണ്.

ഇന്ത്യയില്‍ ആറാം സ്ഥാനത്താണ് ഫോക്സ്‍വാഗണുള്ളത്. ഫോക്സ്‍വാഗണിന്‍റെ ഉപബ്രാന്‍ഡുകളായ സ്കോഡ, ഓഡി എന്നീ കമ്പനികള്‍ ഇന്ത്യയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടൊയോട്ട 1999 മുതലേ ഇന്ത്യന്‍ വിപണിയിലുണ്ട്. ഫോക്സ്‍വാഗണ്‍ താരതമ്യേന അടുത്ത കാലത്താണ് വന്നത്. ഈ വസ്തുതയടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫോക്സ്‍വാഗണ്‍ തങ്ങളുടെ ലക്ഷ്യം വളരെ അകലത്തല്ല എന്ന് ചൂണ്ടിക്കാട്ടുന്നത്.

2011ല്‍ കമ്പനിയുടെ മൊത്തം വില്‍പന 109 ശതമാനം കണ്ട് വളര്‍ന്നിരുന്നു. എന്നാല്‍ ടൊയോട്ടയും വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നിലൊന്നുമല്ല. 2011ല്‍ 82 ശതമാനമാണ് കമ്പനിയുടെ വില്‍പനാ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ജപ്പാനിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ ടൊയോട്ടയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.

എന്തായാലും ഒന്നുറപ്പിക്കാം കാര്‍ വിപണി ഇന്ത്യയില്‍ അസാധ്യമാം വിധം വളരുകയാണ്. മത്സരം മുറുകുകയാണ്.

More from DriveSpark

Article Published On: Wednesday, January 25, 2012, 17:57 [IST]
English summary
Volkswagen trying to get fifth place in Indian Market within a short time span.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X