മാരുതി ഗുജറാത്തിലേക്ക് നീങ്ങുന്നു

ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിലായിരിക്കും ഇനി ഗുഡ്ഗാവ് പ്ലാന്‍റ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനായി അസംബ്ലി ലൈനിന്‍റെ സ്ഥലസൗകര്യത്തില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. പെട്രോള്‍ കാറുകളുടെ വില്‍പനയില്‍ കാര്യമായ ഇടിവ് വരും നാളുകളില്‍ ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. ഡീസല്‍ കാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, റിറ്റ്സ് തുടങ്ങിയ കാറുകളുടെ ഡീസല്‍ പതിപ്പുകള്‍ക്ക് പെട്ടെന്നാണ് ഡിമാന്‍ഡ് വര്‍ധനയുണ്ടായത്. ഇത് കാറുകളുടെ കാത്തിരിപ്പ് സമയം ക്രമാതീകൃതമായി വര്‍ധിപ്പിച്ചിരുന്നു. സുസുക്കി പവര്‍ട്രെയിന്‍, ഫിയറ്റ് എന്നീ കമ്പനികളില്‍ നിന്നാണ് ഡീസല്‍ എന്‍ജിനുകള്‍ മാരുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. വിപണിയുടെ ഇപ്പോഴത്തെ ഡിമാന്‍ഡ് വര്‍ധനയോട് പ്രതികരിക്കാന്‍ മാരുതി നേരിട്ട് ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിലേക്ക് ഇറങ്ങുകയാണ്.
വര്‍ഷത്തില്‍ അഞ്ച് ലക്ഷം യൂണിറ്റ് എന്ന നിലയിലേക്ക് ഗുഡ്ഗാവ് പ്ലാന്‍റിലെ ഉല്‍പാദനം കുറയ്ക്കുവാനാണ് പരിപാടി. ഒരു ലക്ഷം യൂണിറ്റിന്‍റേതാണ് കുറവ്. ഇതുവഴി 2-3 ലക്ഷം ഡീസല്‍ എന്‍ജിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും.


Click it and Unblock the Notifications








