മാരുതി കാറുകള്‍ക്ക് വിലകൂട്ടി

വാഹനങ്ങള്‍ക്ക് ശരാശരി 1.75 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യുട്ടീവ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മെയ്നാക് പരീഖ് അറിയിച്ചു.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായ ആള്‍ട്ടോ ഹാച്ച്ബാക്കിന് 4,200-5,900 രൂപ കണ്ടാണ് വിവിധ വേരിയന്‍റുകള്‍ക്ക് കൂടിയിട്ടുള്ളത്. ആള്‍ട്ടോ കെ10-ന് വില 5,500 മുതല്‍ 5,700 വരെ കൂടിയിട്ടുണ്ട്. വാഗണ്‍ ആറിന് 6,000 മുതല്‍ 7,600 വരെ വിവിധ വേരിയന്‍റുകള്‍ക്ക് വര്‍ധനയുണ്ട്.
സ്വിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്കിന് 7,000 മുതല്‍ 11,000 വരെയാണ് വര്‍ധന നടപ്പിലായിട്ടുള്ളത്. ഇതോടെ സ്വിഫ്റ്റിന്‍റെ വിലനിലവാരം 4.44 ലക്ഷം മുതല്‍ 6.76 ലക്ഷം വരെയായി ഉയരും.
ഈയടുത്ത് ലോഞ്ച് ചെയ്ച പുതിയ സ്വിഫ്റ്റ് ഡിസൈറിന് 8,500 മുതല്‍ 12,700 വരെ വിലവര്‍ധനയുണ്ടായിട്ടുണ്ട്. ഇത് ിസൈറിന്‍റെ വിലയെ 4.8 - 7.51 ലക്ഷം റെയ്ഞ്ചില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. എസ്എക്സ്4-നാണ് ഏറ്റവും വിലകയറിയത്. 17,000 രൂപ കണ്ടാണ് വിലവര്‍ധന.ഇതൊടെ വിലനിലവാരം 7.11 - 9.39 ലക്ഷത്തിലേക്ക് ഉയര്‍ന്നു.


Click it and Unblock the Notifications








