സൂപ്പര്‍ബിന് ചെലവ് ചുരുങ്ങിയ പതിപ്പ്

Skoda Superb
ചെക്ക് കാര്‍ നിര്‍മാതാവ് സ്കോഡയുടെ പ്രീമിയം സെഡാനായ സൂപ്പര്‍ബിന് ഒരു ചെലവ് കുറഞ്ഞ വേരിയന്‍റ് 2012 ഡിസംബറില്‍ വിപണിയിലെത്തും. അംബീഷന്‍ എന്ന പേരിലാണ് പുതിയ വേരിയന്‍റ് ഇറങ്ങുക. നിലവിലെ ബേസ് വേരിയന്‍റില്‍ നിന്ന് 1.4 ലക്ഷത്തോളം രൂപ വിലകുറച്ചാണ് പുതിയ പതിപ്പ് എത്തിക്കുക. ഇതോടെ കാറിന്‍റെ വില 17 ലക്ഷത്തിന്‍റെ പരിസരത്തേക്ക് ചുരുങ്ങും.

നിലവില്‍ 18 മുതല്‍ 26 ലക്ഷം രൂപ വരെയാണ് സൂപ്പര്‍ബിന്‍റെ വിലനിലവാരം. വില കുറച്ച് വില്‍പന കൂട്ടുക എന്ന സ്കോഡയുടെ നയത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഈയടുത്ത കാലത്ത് വിപണിയിലെത്തിച്ച സെഡാന്‍ റാപിഡിന്‍റെ കാര്യത്തില്‍ ഈ നയം പിന്തുടര്‍ന്നതായി കാണാവുന്നതാണ്. ഫാബിയ ഹാച്ച്ബാക്കിനു ഒരു വില താഴ്ത്തിയ പതിപ്പ് സ്കോഡ വിപണിയില്‍ എത്തിച്ചിരുന്നു.

ഹോണ്ട അക്കോര്‍ഡ് പോലെയുള്ള പ്രീമിയം സെഡാനുകളുമായാണ് സൂപ്പര്‍ബ് വിപണിയില്‍ മല്‍പിടിത്തം. ഹോണ്ടയ്ക്ക് ഡീസല്‍ എന്‍ജിന്‍ ഇല്ല എന്നത് സൂപ്പര്‍ബിന് ഗുണം ചെയ്യുന്നുണ്ട്.

രണ്ട് എന്‍ജിന്‍ ഓപ്‍ഷനുകളിലാണ് സ്കോഡ സൂപ്പര്‍ബ് അംബീഷന്‍ പതിപ്പ് എത്തുക. 1.8 ലിറ്ററിന്‍റെ ടര്‍ബോചാര്‍ജ്ജ്ഡ് പെട്രോള്‍ എന്‍ജിനുള്ളില്‍ 160 കുതിരകളെ അടക്കം ചെയ്തിരിക്കുന്നു. 250 എന്‍ എം ആമ് ടോര്‍ക്ക്.

2.0 ലിറ്റര്‍ ടിഡിഐ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 140 കുതിരശേഷി പ്രദാനം ചെയ്യുന്നു. 320 എന്‍ എം ആണ് ടോര്‍ക്ക്

More from DriveSpark

Article Published On: Monday, March 26, 2012, 18:47 [IST]
English summary
Czech carmaker Skoda Auto is expected to launch a low cost variant of its Superb premium sedan termed as Ambition in December this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X