പവര്‍കട്ടിനെതിരെ നിസ്സാന്‍ ലീഫ്

Nissan Leaf
വൈദ്യുത സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ പലതുമുണ്ടെങ്കിലും നമ്മള്‍ അവ വീടുകളില്‍ വളരെ കുറഞ്ഞ അളവിലാണ് ഉപയോഗിക്കുന്നത്. കറന്‍റ് പോയാല്‍ ചെറിയ വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കി കറന്‍റ് വരുന്നതു വരെ കാത്തിരിക്കുകയും പ്രസ്തുത സമയം വെറുതെ ബോറടിച്ചിരിക്കുകയും ചെയ്യുന്നതാണ് കേരളീയ പാരമ്പര്യം. കഴിഞ്ഞ നാല‍ഞ്ചു വര്‍ഷമായി പവര്‍കട്ട്, ലോ‍ഡ്ഷെഢിംഗ് തുടങ്ങിയ ഏര്‍പ്പാടുകള്‍ കേരളത്തില്‍ ഇല്ല. എന്നാല്‍ ഈ ഇല്ലായ്മയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി വൈദ്യുതിമന്ത്രിയുടെ ചില പ്രസ്താവനകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇവിടെയാണ് നിസ്സാന്‍ ലീഫിന്‍റെ പ്രസക്തി.

"കരിമ്പുക തള്ളാത്ത ലോകം" എന്നതാണ് ലീഫ് ഇലക്ട്രിക് കാറിനു പിന്നിലെ നിസ്സാനിന്‍റെ ഫിലോസഫി. ഈ കാര്‍ വൈദ്യുതി അങ്ങോട്ട് വലിക്കുക മാത്രമല്ല, ആവശ്യമെങ്കില്‍ ഇങ്ങോട്ടും തരുമെന്നാണ് നിസ്സാന്‍ പറയുന്നത്. ഇതിനുള്ള സംവിധാനം കാറില്‍ ഒരുക്കിയിട്ടുണ്ട്. കറന്‍റ് പോയാല്‍ കാറില്‍ സംഭരിച്ച വൈദ്യുതി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഓരോ കാറുകള്‍ വീതം നമ്മുടെയെല്ലാം വീടുകളിലുണ്ടായിരുന്നാല്‍ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ അടപ്പു തെറിക്കുമെന്നത് മൂന്നുതരം!

ജപ്പാനിലെ ആഗോള ഹെഡ്‍ക്വാര്‍ട്ടേഴ്സിനു മുമ്പില്‍ തയ്യാര്‍ ചെയ്ത കാന്‍-കാന്‍-കിയോ എന്നു പേരായ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിക്കൊണ്ട് നിസ്സാന്‍ പുതിയ സംവിധാനത്തെ കുറിച്ച് നാട്ടുകരെ അറിയിച്ചു. മൂന്നു ദിവസം തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള വൈദ്യതി ഈ കാറിന്‍റെ ബാറ്ററിയില്‍ സംഭരിച്ചു വെക്കാനാവും. വൈദ്യുതി ഉപഭോഗം കുറഞ്ഞ രാത്രി കാലങ്ങളില്‍ വൈദ്യുതി സംഭരിച്ചു വെക്കുക, സൗരോര്‍ജ്ജ സംവിധാനം വഴി വൈദ്യുതി ശേഖരിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ലീഫിനുള്ളത്. ഇത് സാമ്പത്തികമായും ലാഭകരമാണെന്ന് പറയേണ്ടതില്ലല്ലോ?

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ പുതിയ സംവിധാനം ലീഫില്‍ ചേര്‍ക്കും.

More from DriveSpark

Article Published On: Monday, March 26, 2012, 16:53 [IST]
English summary
Nissan has introduced a new technology on its hybrid car Nissan Leaf, that allows you to power your home during high-demand periods.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X