ഹോണ്ട സിഇഓയെ തിരിച്ചുവിളിക്കുന്നു

ഇന്ത്യന്‍ വിപണിയുടെ ത്വരിതഗതിയിലുള്ള നീക്കങ്ങള്‍ക്കനുസരിച്ച് ബ്രാന്‍ഡിനെ മുന്നോട്ടു നയിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇക്കാര്യത്തില്‍ ടകാഷിയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ല എന്നാണ് ഹോണ്ട മനസ്സിലാക്കുന്നത്. പ്രതിയോഗികളോട് മികച്ചരീതിയില്‍ ഏറ്റുനില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഹോണ്ടയെ സംബന്ധിച്ച് ഇതൊരു അസാധാരണ നടപടിയാണ്. എന്നാല്‍ പ്രസ്തുത തിരിച്ചു വിളി വര്‍ഷാവര്‍ഷം നടക്കാറുള്ള ഇന്നത മാനേജ്മെന്‍റ് മാറ്റങ്ങളുടെ ഭാഗമായി സംഭവിക്കാറുള്ളതാണെന്നും ഇതില്‍ പ്രത്യേകതകളൊന്നും കാണേണ്ടതില്ലെന്നും ഹോണ്ട വക്താവ് വ്യക്തമാക്കി.
ഇരുവരും രണ്ട് വര്‍ഷമാണ് തല്‍സ്ഥാനങ്ങളില്‍ ഇരുന്നത്.


Click it and Unblock the Notifications








