ഐ20 പ്ലാറ്റ്ഫോമില്‍ പുതിയ സെഡാന്‍?
നഗരങ്ങളില്‍ ഈ വാഹനങ്ങള്‍ നല്‍കുന്ന ഭംഗികള്‍ ഏറെ ആസ്വദിക്കപ്പെടുന്നുണ്ട്. ഹ്യൂണ്ടായ് ഐ20യുടെ ഫ്ലൂയിഡിക് പതിപ്പിനെകൂടാതെ മറ്റൊരു വാഹനം ഹ്യൂണ്ടായ് മനസ്സില്‍ കാണുന്നതായി അറിയുന്നു.
പ്രത്യേകത എന്തെന്നുവെച്ചാല്‍, ഈ വാഹനം വരുന്നത് ഐ20യുടെ പ്ലാറ്റ്ഫോമില്‍ തന്നെയാണെന്നതാണ്. മറ്റൊരു പ്രത്യേകത ഇതൊരു സെഡാന്‍ ആണെന്നതും. ഈ സെഡാന്‍ എന്‍ട്രിലെവല്‍ സെഗ്മെന്‍റിലായിരിക്കും ഇടം പിടിക്കുകയെന്നും വാര്‍ത്തകള്‍ പറയുന്നു. നിലവില്‍ എന്‍ട്രിലെവലില്‍ ഇടം പിടിച്ചിട്ടുള്ള ആക്സന്‍റിന് പകരക്കാരനായിട്ടാണ് ഇവള്‍ വരുന്നതെന്ന് പറയപ്പെടുന്നു.
ആക്സന്‍റ് ഡിസൈനിനെ ഫ്ലൂയിഡിക് ഫിലോസഫി പഠിപ്പിക്കുന്നതിനു പകരം പുതിയ ഒരു കാര്‍ കൊണ്ടുവരിക എന്നതാണ് ഉദ്ദേശ്യം.
മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ടൊയോട്ട എട്യോസ് തുടങ്ങിയ എന്‍ട്രിലെവലികാരോട് ഏറ്റുനില്‍ക്കാന്‍ കുറെക്കൂടി സജീവമായ ഒരു ഡിസൈന്‍ സൗന്ദര്യം കൊണ്ടു വന്നേ പറ്റൂ എന്നതാണ് സാഹചര്യം.


Click it and Unblock the Notifications









