പ്രീമിയര്‍ "പാസ്സ്" വരുന്നു

ഇന്ത്യയിലെമ്പാടും ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് പ്രീമിയറിന്‍റെ അടുത്ത പദ്ധതി. നിലവില്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചാണ് റിയോയുടെ വില്‍പന നടക്കുന്നത്. റിയോയുടെ ഡീസല്‍ പതിപ്പാണ് ആദ്യം ഇറങ്ങിയിരുന്നത്. ഇപ്പോള്‍ പെട്രോള്‍ പതിപ്പും ഇന്ത്യന്‍ കരിമ്പുകച്ചട്ടം 4 അനുസരിക്കുന്ന നിലയില്‍ വിപണിയിലെത്തിയിട്ടുണ്ട്. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് കടക്കാനാണ് റിയോയുടെ പദ്ധതി.
200 സര്‍വീസ് സ്റ്റേഷനുകളാണ് ഇതോടൊപ്പം രാജ്യത്താകമാനം തുറക്കുക. പ്രീമിയര്‍ ഓഥറൈസ്‍ഡ് സര്‍വീസ് സെന്‍റര്‍ എന്നതിന്‍റെ ചുരുക്കപ്പേരായി 'പാസ്സ്' എന്നാണ് സര്‍വീസ് സെന്‍ററുകള്‍ അറിയപ്പെടുക.
സ്പെയര്‍ പാര്‍ട്സുകള്‍ വില്‍ക്കുന്നത് കസ്റ്റമര്‍ സര്‍വീസ് എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ടാമെന്നും ലാഭമെടുക്കല്‍ അതിന്‍റെ ലക്ഷ്യമല്ലെന്നും പ്രിമീയര്‍ വൈസ് പ്രസിഡന്‍റ് രാകേഷ് മെഹ്ത പറയുന്നു. ഇക്കാരണത്താല്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വളരെ വിലക്കുറവാണ് പ്രീമിയറില്‍ അനുഭവപ്പെടുക. അറുപത് വര്‍ഷത്തെ വിശ്വസ്തമായ സേവനത്തിന്‍റെ പാരമ്പര്യം തങ്ങള്‍ക്കുണ്ടെന്നും മേഹ്ത ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications