എസ്‍ബിഐ കാര്‍ ലോണ്‍ വരുമാന പരിധി ഉയര്‍ത്തി

Car Loan
കാറു വാങ്ങണമെന്നത് ഏതൊരിന്ത്യക്കാരന്‍റെയും പൂതിയാണ്. "പൂതി" എന്ന വാക്കുപയോഗിച്ചത് മനപ്പൂര്‍വ്വമാണ്. ഈ "പൂതി"യുടെ പിന്നില്‍ യുക്തിയുടെ സാന്നിധ്യം വളരെ കുറവാണ്. കാറിന്‍റെ ഉപയോഗമൂല്യത്തെക്കാള്‍ അതിന്‍റെ "പൊങ്ങച്ച മൂല്യം" അഥവാ സ്റ്റാറ്റസ് മൂല്യത്തിലാണ് കാര്‍മോഹിയുടെ നോട്ടം. ഇങ്ങനെയുള്ള കാര്‍മോഹം കൊണ്ട് ബുദ്ധിമുട്ടുന്നത് കാര്‍ കമ്പനികളോ കാറുടമകളോ അല്ല. കാറെടുക്കാന്‍ ലോണ്‍ നല്‍കിയ ധനകാര്യ സ്ഥാപനങ്ങളാണ്. കാര്‍ ലോണുകള്‍ നേരത്തിനും കാലത്തിനും തിരിച്ചടവ് നടക്കാത്തതില്‍ കുടുങ്ങിപ്പോയിരിക്കുകയാണ് പല ബാങ്കുകളും.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐയാണ് ഇതിനെ നേരിടാന്‍ പുതിയ നടപടിക്ക് മുതിര്‍ന്നിരിക്കുന്നത്. കാര്‍ ലോണിന് അപേക്ഷിക്കാന്‍ ഉപഭോക്താവിന് ഉണ്ടായിരിക്കേണ്ട വാര്‍ഷിക വരുമാനം 2.5 ലക്ഷമാക്കി എസ് ബി ഐ ഉയര്‍ത്തി.

ഈയടുത്ത കാലത്ത് എസ് ബി ഐ അടക്കമുള്ള ബാങ്കുകള്‍ ഇന്‍ററസ്റ്റ് നിരക്കുകള്‍ ഉയര്‍ത്തിയതും ഒരു കാരണമാണ്. 11.25 എന്ന് നിലയില്‍ നിന്ന് 12 ശതമാനത്തിലേക്ക് പലിശാനിരക്കുകള്‍ ഈയടുത്ത കാലത്ത് ഉയര്‍ന്നു കഴിഞ്ഞു. ഇതിന് ആനുപാതികമായി ഉപഭോക്താവിന്‍രെ വരുമാന നിരക്കും ഉയര്‍ത്തേണ്ടതുണ്ട്.

മാസത്തില്‍ 21000 രൂപ ശമ്പളം എന്നതാണ് മാനദണ്ഡമായി കല്‍പിച്ചിരിക്കുന്നത്. 8300 രൂപ മാസവരുമാനം എന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന മാനദണ്ഡം.

More from DriveSpark

Article Published On: Friday, January 27, 2012, 16:58 [IST]
English summary
SBI raises minimum income requirements for car loans to Rs 21,000 per month.
കൂടുതല്‍... #car #ബിസിനസ് #കാര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X