പരിധി വിട്ട ഗ്ലാസ് ടിന്‍റ് സുപ്രീംകോടതി നിരോധിച്ചു

1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം റിയര്‍ വിന്‍ഡോയ്ക്ക് 70 ശതമാനവും സൈഡ് വിന്‍ഡോകള്‍ക്ക് 50 ശതമാനവും സുതാര്യത ഉണ്ടായിരിക്കണം. എന്നാല്‍ രാജ്യത്തെ മിക്ക വാഹനങ്ങളും ഈ നിയമത്തെ കണക്കിലെടുക്കാറില്ല. പലരും 100 ശതമാനം ടിന്‍റ് നല്‍കിയാണ് വാഹനങ്ങള്‍ കൊണ്ടു നടക്കുന്നത്.
അതേസമയം സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിധിയില്‍ കവിഞ്ഞ ടിന്‍റ് നല്‍കാവുന്നതാണെന്ന് കോടതി അറിയിച്ചു. ഇതിന് സംസ്ഥാനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം.
ഇക്കാര്യത്തില്‍ മറ്റൊരു വിഭാഗത്തിനും ഇളവ് നല്‍കരുതെന്ന് കോടതി പറഞ്ഞു. വിവിഐപികള്‍ക്കും ഈ സൗകര്യം നല്‍കരുത്.
അവിഷേക് ഗോയങ്ക എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി തീരുമാനം വന്നത്. 25 പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ പിന്‍ബലത്തിലാണ് ഗോയങ്ക വാദിച്ചത്. പരിധിയില്‍ കവിഞ്ഞ ടിന്‍റ് നല്‍കിയ ഗ്ലാസുകള്‍ ഉള്ള വാഹനങ്ങള്‍ക്കുള്ളില്‍ വെച്ച് നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ബലാല്‍സംഗങ്ങളും ഉള്‍പ്പെടുന്നു. ഈ വാദത്തെ ശരിവെച്ചു കൊണ്ടാണ് കോടതി തീരുമാനമെടുത്തത്.


Click it and Unblock the Notifications








