ഡീസല്‍ പ്രതിസന്ധി വീണ്ടും

ഡീസലിന്മേല്‍ സര്‍ക്കാര്‍ നിലവില്‍ സബ്‍സിഡി നല്‍കുന്നുണ്ട്. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ സബ്സിഡി. എന്നാല്‍ ഇതിന്‍റെ ഗുണഫലം കാര്‍ മേഖല കൂടി അനുഭവിക്കുന്നുണ്ട്. ഇക്കാരണത്താല്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധനത്തിന് പ്രത്യേക നികുതി ഏര്‍പെടുത്താം എന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. പുതിയ സൂചനകള്‍ പ്രകാരം ഡീസലിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം പൂര്‍ണമായും എടുത്തുകളയാനാണ് പദ്ധതി എന്നറിയുന്നു.
ഇതോടെ വിരണ്ടു പോയിരിക്കുന്നത് ഓട്ടോമേഖലയാണ്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയിലേക്ക് നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ കടന്നു വന്നിട്ടുണ്ട്. ഇനിയും നിരവധി ബ്രാന്‍ഡുകള്‍ കടന്നെത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത് വിപണിയുടെ സ്ഥിരത ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടികളാണ്.
പെട്രോള്‍ വിലകളിന്മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനു ശേഷം വിപണിയില്‍ വന്‍ രാസമാറ്റങ്ങളാണ് സംഭവിച്ചത്. പെട്രോള്‍ കാറുകളുടം വില്‍പന അന്തംവിട്ട നിലയില്‍ താഴ്ന്നു. പെട്രോള്‍ കാറുകള്‍ക്ക് വില്‍പന കുറഞ്ഞതോടെ ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഡീസല്‍ കാറുകളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട നിര്‍മാതാക്കളെ പൊട്ടന്മാരാക്കുന്ന തീരുമാനമാണ് ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുക എന്നത്.
വിഷയത്തില്‍ പെട്ടെന്ന് ഒരു തീരുനമാനമെടുക്കാനുള്ള മന്ത്രാലയങ്ങളുടെ വൈകലാണ് ഇക്കണ്ട പ്രതിസന്ധികളുടെയെല്ലാം കാരണം.
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന്‍റെ 80 ശതമാനം ബുക്കിംഗും ഡീസല്‍ കാറിനു വേണ്ടിയുള്ളതാണ്. മറ്റ് കമ്പനികളുടെയും സ്ഥിതി ഇതുതന്നെയാണ്.


Click it and Unblock the Notifications








