ഡീസല്‍ കാറുകള്‍ പെട്രോള്‍ കാറുകളെ മറികടന്നു

ഡീസല്‍ ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി മുലം വരുന്ന കുറഞ്ഞ എണ്ണച്ചെലവും ഡീസല്‍ എന്‍ജിനുകളുടെ ഉയര്‍ന്ന ഇന്ധനക്ഷമതയുമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പെട്രോള്‍ കാറുകളുടെ വില്‍പന കുറഞ്ഞതോടെ പ്രസ്തുത മോഡലുകളില്‍ കാര്യപ്പെട്ട ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു കാര്‍ നിര്‍മാതാക്കള്‍. എന്നിട്ടും ഡീസല്‍ കാര്‍ വില്‍പന കുറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. പെട്രോള്‍ കാര്‍ വില്‍പന 15 ശതമാനം കുറയാനിടയായ വിപണിമാറ്റത്തില്‍ ഡീസല്‍ കാറുകളുടെ വില്‍പന 35 ശതമാനം കണ്ടാണ് കൂടിയത്!
മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ ഡീസല്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തിരക്കിട്ട് തുടങ്ങിക്കഴിഞ്ഞു. ഡീസല്‍ എന്‍ജിന്‍ ഇല്ലാത്ത ഹോണ്ട സ്വന്തമായി ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള ഗവേഷണപരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഗുഡ്ഗാവിലെ കാര്‍ നിര്‍മാണ് പ്ലാന്‍റിന്‍റെ ഒരു ഭാഗം ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിനു വേണ്ടി നീക്കിവെക്കുകയാണ് മാരുതി ചെയ്യുന്നത്. 1700 കോടിയുടെ പദ്ധതിയാണ് മാരുതിക്കുള്ളത്. നിലവില്‍ ഫ്യറ്റ്, സുസുക്കി പവര്‍ട്രെയിന്‍ തുടങ്ങിയ കമ്പനികളില്‍ നിന്നാണ് മാരുതി ഡീസല്‍ എന്‍ജിന്‍ വാങ്ങുന്നത്.


Click it and Unblock the Notifications








