നാലാം കരിമ്പുകച്ചട്ടം വ്യാപകമാക്കുന്നു

ഇതോടെ മൂന്നാം കരിമ്പുകച്ചട്ടം പാലിക്കുന്ന വാഹനങ്ങള്‍ കൂടുതല്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകും. ഏതാണ്ട് 17 നഗരങ്ങളിലേക്കുകൂടിയാണ് നാലാം കരിമ്പുകച്ചട്ടം വ്യാപിപ്പിക്കുന്നത്.
പ്രസ്തുത നഗരങ്ങള്‍ ഓട്ടോവിപണിയില്‍ വളരെ നിര്‍ണായക പ്രാധാന്യമുള്ളവയാണ്. ഏകദേശം 40 ശതമാനത്തിന്‍റെ വിപണിവിഹിതം ഇവിടങ്ങളില്‍ നിന്നുണ്ട്. 20115ടെ 50 നഗരങ്ങളില്‍ കരിമ്പുകച്ചട്ടം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. നാലാം കരിമ്പുകച്ചട്ട പ്രകാരമുള്ള ഗുണനിലവാരമുള്ള എണ്ണ വിതരണം ചെയ്യാന്‍ അപ്പോഴേക്കും രാജ്യത്തെ എണ്ണക്കമ്പനികളും തയ്യാറെടുത്തു കഴിഞ്ഞിരിക്കും.
2010ല്‍ 13 നഗരങ്ങളെ നാലാം കരിമ്പുകച്ചട്ടത്തിന് കാഴില്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ ചെന്നൈ, ബങ്കളുരു, കൊല്‍ക്കത്ത, പൂനെ, അഹ്മദാബാദ് എന്നീ നഗരങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ മാറ്റത്തിനായി എണ്ണക്കമ്പനികള്‍ 32,000 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications








