ഇയോണ്‍ 50,000 കടന്നു!

Hyundai Eon
ആള്‍ട്ടോയ്ക്ക് മികച്ച ഒരെതിരാളി തന്നെയാണ് താനെന്ന് ഇയോണ്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ചെറിയ ആശങ്കയ്ക്ക് വകയുണ്ടാക്കിക്കൊണ്ട് വില്‍പന പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ആള്‍ട്ടോ പ്രണയികളുടെ മുന്‍വിധികളെ ചോദ്യം ചെയ്ത് ഇയോണ്‍ മുമ്പോട്ട് കുതിക്കുന്നതാണ് പിന്നീട് കണ്ടത്. പുതിയ വാര്‍ത്തകള്‍ ഇയോണ്‍ 50,000 യൂണിറ്റ് വിറ്റഴിക്കപ്പെട്ടത് ആഘോഷിക്കുന്നു.

ഇയോണിന്‍റെ എല്‍പിജി പതിപ്പ് വിപണിയിലിറക്കിക്കൊണ്ട് ഒരു മികച്ച കളിയാണ് ഹ്യൂണ്ടായ് കളിച്ചത്. ആള്‍ട്ടോയ്ക്ക് പെട്രോള്‍ പതിപ്പും സി എന്‍ ജി പതിപ്പും മാത്രമാണുള്ളത്. പെട്രോള്‍ വിലവര്‍ധന മൂലമുണ്ടായ വിപണിയിലെ രാസമാറ്റം ശരിക്കും മുതലെടുക്കാന്‍ ഹ്യൂണ്ടായിയുടെ സി എന്‍ ജി നടപടിക്ക് സാധിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്.

ആള്‍ട്ടോയെക്കാള്‍ അല്‍പം വിലക്കൂടുതലിലാണ് ഹ്യൂണ്ടായ് ഇയോണ്‍ വിപണിയിലെത്തിയത്. വിലക്കൂടുതലിനെ ന്യായീകരിക്കാന്‍ നിരവധി സവിശേഷതകള്‍ ഇയോണിനുണ്ട്. ഫ്ലൂയിഡിക് ഡിസൈനില്‍ തന്നെ ഇയോണ്‍ ആള്‍ട്ടോയെ കടത്തിവെട്ടുന്നുണ്ട്. ആള്‍ട്ടോയുടെ ഇത്തിരി പഴക്കം തോന്നിക്കുന്ന ഡിസൈന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് ഇയോണ്‍ ഒരു മികച്ച ബദലായി മാറിയിട്ടുണ്ട്.

എന്നിരിക്കിലും ആള്‍ട്ടോയെ മറികടക്കാന്‍ ഇയോണ്‍ ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യന്‍ ഇടത്തരം നഗരങ്ങളിലേക്കു കൂടി ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്‍ററുകളും വ്യാപിപ്പിക്കാനുള്ള ഹ്യൂണ്ടായിയുടെ ശ്രമം ഫലപ്രദമായേക്കാം.

More from DriveSpark

Article Published On: Wednesday, February 29, 2012, 13:52 [IST]
English summary
Hyundai Eon has been crossed the 50K unit mark in sales. It is important for any brand to reach such a high number in Indian hatchback market where Maruti Suzuki dominates a big share.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X