വാഹന ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധിക്കും

നാണ്യപ്പെരുപ്പം, ക്ലെയിം ചെയ്യപ്പെടുന്ന തുകകളുടെ ശരാശരി തുടങ്ങിയവ പരിഗണിച്ചാണ് പോളിസി പ്രീമിയം നിരക്കുകളില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന വര്‍ധനകളില്‍ കമ്പനികള്‍ സംതൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനികള്‍ ഇനിയും നഷ്ടം സഹിക്കേണ്ടി വരുമെന്നാണ് വാദം. ആക്സിഡന്‍റികള്‍ സംഭവിക്കുമ്പോള്‍ വരുന്ന നഷ്ടപരിഹാരം നല്‍കുന്ന മൂന്നാം കക്ഷി ഇന്‍ഷൂറന്‍സ് എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്.
വാണിജ്യ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് തുകയാണ് ഏറ്റവും കൂടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രാവാഹന ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധന താരതമ്യേന കുറവാണ്. 880ല്‍ നിന്ന് 925 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ വാഹനങ്ങളില്‍ മുച്ചക്ര വാഹനങ്ങള്‍ക്ക് വാര്‍ഷിക അടങ്കല്‍ 3,415 രൂപ വരും ഇനിമുതല്‍. ഇതുവരെ 2,440 രൂപയായിരുന്നു.
ഹെവി ട്രക്കുകളുടെ ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ഷത്തില്‍ 9,818 ആയി വര്‍ധിപ്പിച്ചു. നോരത്തെ ഇത് 8,420 രൂപയായിരുന്നു.


Click it and Unblock the Notifications








