എക്സ്‍യുവി500 ഇറ്റലിയിലേക്ക്

മേല്‍പ്പറഞ്ഞ വിപണികളിലേക്കാവശ്യമായ തരത്തിലുള്ള മാറ്റങ്ങള്‍ വാഹനങ്ങളില്‍ ഇതിനകം വരുത്തിയതായി അറിയാന്‍ കഴിയുന്നു. കരിമ്പുക പുറന്തള്ളല്‍ അതാത് രാഷ്ട്രങ്ങളുടേതിന് യോജിച്ച നിലയിലാക്കുക, ഇടങ്കൈ ഡ്രൈവ് തുടങ്ങിയ മാറ്റങ്ങളാണ് പ്രധാനം.
വിദേശവിപണികളിലെ ലോഞ്ഞ വരും മാസങ്ങളില്‍ നടക്കും. തീയ്യതിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇന്ത്യയില്‍ ആഭ്യന്തര ഡിമാന്‍റിന്‍റെ കൈകാര്യത്തിന് ആസ്പദമായിട്ടായിരിക്കും മറ്റ് വിപണികളിലെ തീയ്യതി തീരുമാനിക്കപ്പെടുക.
ഏതാണ്ട് 33 ശതമാനം കണ്ട് എക്സ്‍യുവി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുണ്ട്. 4000 യൂണിറ്റ് വരെയാണ് വര്‍ധിപ്പിക്കുക. നിലവില്‍ എക്സ്‍യുവി ഉല്‍പാദനം മാസത്തില്‍ എതാണ്ട് 3000 ആണ്.


Click it and Unblock the Notifications








