മെഴ്സില്‍ നിന്ന് അഞ്ച് ചെറുകാറുകള്‍
മെഴ്സിന്‍റെ ഈ പുതിയ നീക്കം കമ്പനിയുടെ നയപരമായ ഒരു മാറ്റത്തെക്കൂടി കുറിക്കുന്നുണ്ട്. ഇന്ത്യയുടെ വോള്യം വിപണിയില്‍ സ്ഥാനം പിടിക്കുക എന്നതിനപ്പുറം ചെറുകാറുകള്‍ക്ക് ലോകത്തെമ്പാടും വര്‍ധിച്ചു വരുന്ന വിപണിയെ ലാക്കാക്കുക എന്നതു കൂടിയാണ് മെഴ്സിന്‍റെ ലക്ഷ്യം. വളരുന്ന ട്രാഫിക് കുരുക്കുകളും മറ്റും ചെറുകാറുകളും പ്രസക്തി ലോകത്ത് അനുദിനം വര്‍ധിപ്പിക്കുകയാണ്.
മെഴ്സിഡസ് എക്ലാസ്, ബി ക്ലാസ് കണ്‍സെപ്റ്റുകള്‍ അടുത്തയാഴ്ച ചൈനയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി അറിയിക്കുന്നു. ഇതുകൂടാതെ ഒരു എസ് യു വിയും ഇനിയും വെളിപ്പെടുത്താത്ത ഒരു മോഡലും പിന്നാമ്പുറത്ത് ഒരുങ്ങുന്നുണ്ട്. ബീജിംഗില്‍ ഈയിടെ ലോഞ്ച് ചെയ്ത മെഴ്സിഡസ് ബെന്‍സ് സ്റ്റൈല്‍ കൂപെ കണ്‍സെപ്റ്റാണ് വരാനിരിക്കുന്ന വേറൊരു മോഡല്‍.
സമാനമായ ഘടകഭാഗങ്ങള്‍ ഈ അഞ്ച് മോഡലുകളും പങ്കുവെക്കും. ഇക്കാരണത്താല്‍ നിര്‍മാണച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ബി ക്ലാസ് ആയിരിക്കും ഇന്ത്യയിലേക്ക് ആദ്യം കടന്നുവരുന്ന മോഡല്‍ എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ത്തന്നെ പരമാവധി ഘടകഭാഗങ്ങള്‍ നിര്‍മിച്ച് ചെലവ് ചുരുക്കിയായിരിക്കും ബി ക്ലാസ് എത്തുക. ഡീസല്‍ പെട്രോള്‍ എന്‍ജിനുകളില്‍ ഈ കാറുകള്‍ ലഭ്യമാക്കുകയും ചെയ്യും.


Click it and Unblock the Notifications









