ഹ്യൂണ്ടായിയും തൊഴിലാളികളും കരാറില്‍
തൊഴില്‍ തര്‍ക്കം നടക്കുന്ന ഹ്യൂണ്ടായ് ചെന്നൈ പ്ലാന്‍റില്‍ തൊഴിലാളികളും മാനേജുമെന്‍റും തമ്മില്‍ താല്‍ക്കാലിക കരാറിലെത്തിയതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് തൊഴിലാളി നേതാക്കളും മാനേജുമെന്‍റും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇതിനിടയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പും വരുന്നുണ്ട്. തൊഴില്‍ പ്രശ്നങ്ങള്‍ നേരിടാന്‍ പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഹ്യൂണ്ടായ് മാനേജുമെന്‍റും സമരം സമാധാനപരമായ രീതിയിലായിരിക്കുമെന്ന് തൊഴിലാളികളും സമ്മതിച്ചു. സമരം അക്രമാസക്തമായാല്‍ പൊലീസിന്‍റെ സഹായം തേടാനും തൊഴിലാളി സംഘടന സമ്മതിച്ചു.
തൊഴിലാളി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 2, 3 തിയ്യതികളിലായിരിക്കും നടക്കുക. കഴിഞ്ഞ 13 വര്‍ഷത്തിനിടയ്ക്ക് ഹ്യൂണ്ടായ് പ്ലാന്‍റില്‍ തൊഴിലാലി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
യുനൈറ്റഡ് യൂണിയന്‍ ഓഫ് ഹ്യൂണ്ടായ് വര്‍ക്കേഴ്സ് എന്ന സംഘടനയാണ് തൊഴിലാളികളെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. പ്രസ്തുത സംഘടന തൊഴിലാളികളുടെ താല്‍പര്യം മാനിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications









