പൂഷോ രണ്ടാമതും തിരിച്ചുപോകുന്നു

Peugeot
ഒരു തവണ ഇന്ത്യയില്‍ വന്നതിനു ശേഷം തിരിച്ചുപോയതാണ് പിഎസ്എ പൂഷോ സിട്രണ്‍. രണ്ടാമത്തെ തിരിച്ചു വരവ് കഴിഞ്ഞ വര്‍ഷമാണ് നടത്തിയത്. ചെന്നൈയിലേക്ക് പോകാനിരുന്ന പൂഷോയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്തെല്ലാമോ വാഗ്ദാനങ്ങള്‍ നല്‍കി തന്‍റെ സംസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഗുജറാത്തില്‍ 4500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പൂഷോ ഒരു പൂശും പൂശി. ഗുജറാത്തിനെ ഇന്ത്യയുടെ ഓട്ടോ ഹബ്ബാക്കാന്‍ നടക്കുന്ന മോഡി കോള്‍മയിര്‍ കൊണ്ടു.

ഇപ്പോള്‍ പൂഷോ പറയുന്നു തിരിച്ചു പോകുകയാണെന്ന്! യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയാണത്രേ കാരണം. ഉദ്ദേശിച്ച മട്ടിലുള്ള നിക്ഷേപമൊന്നും നടത്താന്‍ ഇന്നത്തെ നിലയില്‍ താക്കത്തില്ല കമ്പനിക്കെന്നാണ് മനസ്സിലാക്കാനാകുന്നത്. 170,000 കാറുകള്‍ വര്‍ഷാവര്‍ഷം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റാണ് പൂഷോ ഉദ്ദേശിച്ചിരുന്നത്. 2014ല്‍ ആദ്യത്തെ കാര്‍ ഈ പ്ലാന്‍റില്‍ നിന്ന് പുറത്തിറക്കണമെന്നും പൂഷോ ഉദ്ദേശിച്ചിരുന്നു.

പൂഷോയുടെ ആദ്യത്തെ തിരിച്ചുപോക്കില്‍ ഇന്ത്യന്‍ ജനതയുടെ അതൃപ്തി പിടിച്ചു പറ്റിയതാണ് പൂഷോ. രണ്ടാമത്തെ തിരിച്ചുവരവും തിരിച്ചുപോക്കും നാട്ടുകാര്‍ അത്രയൊന്നും അറിയാതിരുന്നത് നന്നായി. അറിയുന്നവര്‍ക്കുള്ളില്‍ നിലവിലുള്ള അതൃപ്തി വെറുപ്പായി മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഇതില്‍ ഏറെ ഞെട്ടിയത് തീര്‍ച്ചയായും നരേന്ദ്ര മോഡി തന്നെയാണ്. ഗുജറാത്ത് കൂട്ടക്കൊലകളുടെ പേരില്‍ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടുന്ന അദ്ദേഹം തീര്‍ച്ചയായും ചോദിക്കുന്നുണ്ടാവണം: " എന്തിനെന്നെ കോള്‍മയിര്‍ കൊള്ളിച്ചു? "

ഇന്ത്യന്‍ തെരുവുകളില്‍ പൂഷോയുടെ ചില വാഹനങ്ങളുടെ ടെസ്റ്റുകള്‍ അരങ്ങേറിയിരുന്നു. ഇതെല്ലാം കണ്ട് ഓട്ടോ പ്രണയികളും കോള്‍മയിര്‍ കൊണ്ടിരുന്നു. ദില്ലി എക്സ്പോയില്‍ പൂഷോയുടെ പവലിയന്‍ കണ്ടവര്‍ക്കും ഇത്തരമൊരു നടപടി പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്തായാലും പൂഷോ തീരുമാനമെടുത്തിരിക്കുന്നു. ഒന്നുകൂടി പോയി വരട്ട്. അല്ലേ

More from DriveSpark

Article Published On: Tuesday, January 31, 2012, 18:09 [IST]
English summary
Peugeot plans to leave Indian market. The European carmaker has a history of leaving the country after a few years job in the market. After idling the market for 10 years Peugeot returned to the country only to make the crazy decision.
കൂടുതല്‍... #car #peugeot #പൂഷോ #കാര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X