സൈക്കിളിനും എയര്‍ബാഗ്

Posted By:
Cyclists Airbag
സൈക്കിള്‍ ഓടിക്കുന്നവരുടെ സുരക്ഷ ആരുമങ്ങനെ കാര്യമായി പരിഗണിക്കുന്നില്ല എന്നാണോ ധാരണ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ലോകത്തെമ്പാടും സൈക്കിള്‍ ആരാധകര്‍ പെരുകി വരുന്ന ഇക്കാലത്ത് പ്രസ്തുത വിഭാഗത്തിന്‍റെ സുരക്ഷയെചൊല്ലി നിരവധി പേര്‍ ആശങ്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ആശങ്കിതരായ രണ്ട് സ്വീഡിഷ് വിദ്യാര്‍ത്ഥികള്‍ സൈക്ലിസ്റ്റുകള്‍ക്കായി ഒരു എയര്‍ബാഗ് വികസിപ്പിച്ചെടുത്തിരിക്കുന്നു.

ആറ് വര്‍ഷത്തെ അധ്വാനമാണ് ഈ എയര്‍ബാഗിന് പിന്നിലുള്ളത്. ഈ എയര്‍ബാഗിന് ഒരു പേരും നല്‍കിയിട്ടുണ്ട്. അത് ഉച്ചരിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് ഒരു തര്‍ക്കത്തിന് താല്‍പര്യമില്ലാത്തതിനാല്‍ അതിന്‍റെ ഇംഗ്ലീഷ് അതേപടി നല്‍കാം. Hvvding എന്നാണ് വായിക്കേണ്ടത്. ഈ വാക്കിനര്‍ത്ഥം 'കാട്ടുമൂപ്പന്‍' എന്നാകുന്നു.

കഴുത്തിനു ചുറ്റും, തലയിലും ഈ എയര്‍ബാഗ് സുരക്ഷാ കവചം തീര്‍ക്കുന്നു. വീഴ്ച ഡിറ്റക്ട് ചെയ്യുന്ന അതേ സെക്കന്‍ഡില്‍ എയര്‍ബാഗ് ഉണര്‍ന്ന് രക്ഷാ കവചം തീര്‍ക്കും. 22260 രൂപയാണ് ഈ എയര്‍ബാഗിന്‍റെ വില.

ഓരോ വര്‍ഷവും ലോകത്ത് 12 ലക്ഷത്തിലധികം പേര്‍ റോഡ് ആക്സിഡന്‍റുകളില്‍ കൊല്ലപ്പെടുകയും 5 കോടിയിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നതായാണ് കണക്ക്.

English summary
Here is an innovative safety invention for cyclists. An airbag designed for cyclists
Story first published: Friday, May 18, 2012, 11:19 [IST]
Please Wait while comments are loading...

Latest Photos