ഓഡി ക്യൂ3 ക്രോസ്സോവര്‍ ലോഞ്ച് ചെയ്തു

ജര്‍മന്‍ കാര്‍ നിര്‍മാതാവ് ഓഡിയില്‍ നിന്നുള്ള ക്യൂ3 ക്രോസ്സോവര്‍ ലോഞ്ച് ചെയ്തു. 26.21 ലക്ഷമാണ് വില(ദില്ലി എക്സ്ഷോറൂം). 2012 ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ട്രിം വേരിയന്‍റുകളില്‍ ക്യൂ3 ക്രോസ്സോവര്‍ ലഭ്യമാകും.

വാഹനത്തിന് തല്‍ക്കാലം 500 ബുക്കിംഗ് മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഓഡിക്ക് രാജ്യത്തുള്ള 19 ഷോറൂമുകളിലും വാഹനം ലഭ്യമാകും. എല്ലാ സവിശേഷതകളും ലോഡ് ചെയ്ത ടോപ് എന്‍ഡ് പതിപ്പിന് 31,49,000 രൂപ വിലവരും ദില്ലി എക്സ്ഷോറൂമില്‍.

Audi Q3

2.0 ടിഡിഐ ഡീസല്‍ എന്‍ജിനുമായാണ് ഓടി ക്യു3 വരുന്നത്. ഓഡിയുടെ എ4, എ6 സെ‍ഡാനുകള്‍ക്കും ക്യൂ5 ക്രോസ്സോവറിനും ഇതേ എന്‍ജിനാണ് നിലവില്‍ ഉപയോഗിക്കുന്നത്. 177 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിന്‍ 350 എന്‍എം എന്ന അന്തംവിട്ട ചക്രവീര്യവും പ്രദാനം ചെയ്യുന്നു.

7 സ്പീഡ് ഡ്വുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ക്യു3ക്കുള്ളത്. ഓഡിയുടെ പ്രശസ്തമായ ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് വാഹനത്തിന് ഘടിപ്പിച്ചിട്ടുള്ളത്.

ബിഎംഡബ്ലിയു എക്സ്1 ക്രോസ്സോവറുമായി ബലാബലം സൃഷ്ടിക്കാനാണ് ഓഡി ക്യൂ3 വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് പറയാം. റേ‍യ്ഞ്ച് റോവര്‍ ഇവോക്കും ഇതേ മത്സര വിഭാഗത്തില്‍ വരുന്നുണ്ട്.

നിലവില്‍ ആഡംബര കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരാണ് ഓഡി. ഒന്നാമതിരിക്കുന്ന ബിഎംഡബ്ലിയുവിനെ മറികടക്കുക എന്നത് കമ്പനിയുടെ ലക്ഷ്യമാണ്.

More from DriveSpark

Article Published On: Thursday, June 7, 2012, 16:55 [IST]
English summary
One of the hot launches of the year, German luxury carmaker Audi has brought in the sporty Q3 crossover at a competitive price tag of Rs 26.21 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X