ബീമര്‍ 3 സീരീസിന് 7 ലക്ഷം കിഴിവ്!

വിലക്കൂടുതല്‍ കാരണം ബിഎംഡബ്ലിയു കാര്‍ സ്വന്തമാക്കാന്‍ കഴിയാതെ പോകുന്ന നിരവധി ആരാധകരുണ്ട്. ബീമറിനാണെങ്കില്‍ ആരാധകര്‍ക്കുവേണ്ടി വിലകുറയ്ക്കുക എന്ന നയവുമില്ല. ഇക്കാരണത്താല്‍ ഏതെങ്കിലും പ്രീമിയം കാര്‍ കാറില്‍ തങ്ങളുടെ സ്വപ്നങ്ങളെ തല്‍ക്കാലം അടക്കി നിറുത്തി, എന്നെങ്കിലും ഒരു ബീമര്‍ തന്‍റെ ഗാരേജിലും വന്നുകിടക്കുമെന്ന് ആരാധകര്‍ കിനാപ്പെടുന്നു. എന്നാല്‍, ഇത്തരം കിനാക്കളെ അധികം വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നാണ് ബീമറില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്.

ബിഎംഡബ്ലിയു 3 സീരീസ് കാറുകള്‍ 7 ലക്ഷം രൂപ വരെ വിലക്കിഴിവില്‍ വില്‍പന നടത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നു. നടപ്പ് മോഡല്‍ (E90) നിര്‍മാണം അവസാനിപ്പിച്ചതിന്‍റെ ഭാഗമായാണ് ഈ നടപടി. ബാക്കിയുള്ള വാഹനങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനാണ് ബീമര്‍ ഡിസ്കൗണ്ട് നല്‍കുന്നത്.

BMW 3 Series

ജൂലായ് അവസാനത്തോടെ പുതിയ 3 സീരീസ് സെ‍ഡാന്‍ വിപണിയിലെത്തിക്കുകയാണ് ബിഎംഡബ്ലിയു. നിലവില്‍ സ്റ്റോക്കുള്ള 3 സീരീസ് സെഡാനുകള്‍ വിറ്റഴിയുന്നതുവരെമാത്രമാണ് ഡിസ്കൗണ്ട് നല്‍കുക.

3 സീരീസ് 320ഡി കോര്‍പറേറ്റ് എഡിഷന്‍ ബേസ് മോഡലിന് 6 ലക്ഷം രൂപയാണ് വിലക്കിഴിവ്. ഉയര്‍ന്ന പതിപ്പായ ഡൈനമിക് 5 ലക്ഷം കിഴിവില്‍ ലഭിക്കും. പെട്രോള്‍ വേരിയന്‍റുകള്‍ക്കും ഡിസ്കൗണ്ടുണ്ട് എന്നതാണ് പ്രത്യേകത. 24 ലക്ഷത്തിലാണ് 3 സീരീസ് വിലകള്‍ തുടങ്ങുന്നത്.

കൂടുതല്‍ സാങ്കേതിക മികവോടെയാണ് 3 സീരീസിന്‍റെ പുതിയ വാഹനം വരുന്നത്. 3 പതിപ്പുകളില്‍ കാര്‍ ലഭ്യമാകും. സ്പോര്‍ട്സ് ലൈന്‍, മോഡേണ്‍ ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നിവയാണവ. പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും.

More from DriveSpark

Article Published On: Thursday, July 19, 2012, 15:58 [IST]
English summary
BMW is offering exciting discounts of up to Rs 7 lakh on the outgoing (E90) 3 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X