ലോകത്തിലെ മികച്ച ബ്രാന്‍ഡ് ബിഎംഡബ്ലിയു

ജപ്പാന്‍ ബ്രാന്‍ഡായ ടൊയോട്ടയാണ് രണ്ടാം സ്ഥാനം കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനം പിടിച്ചെടുത്തത് ടൊയോട്ടയായിരുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ ബിഎംഡബ്ലിയുവിന്‍റെ ബ്രാന്‍ഡ് മൂല്യം 10 ശതമാനം കണ്ട് വളര്‍ന്നതായി സര്‍വ്വേ പറയുന്നു. 24.62 ബില്യണ്‍ ഡോളറിന്‍റെ ബ്രാന്‍ഡ് മൂല്യമാണ് ബിഎംഡബ്ലിയുവിനുള്ളത്. അതേസമയം ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം 10 ശതമാനം കണ്ട് ഇടിഞ്ഞു. ഇപ്പോഴത്തെ മൂല്യം കണക്കാക്കിയിരിക്കുന്നത് 21.78 ബില്യണ്‍ ഡോളര്‍ എന്നാണ്.
ടൊയോട്ട ഈയടുത്ത കാലത്ത് നേരിട്ട പ്രകൃതിക്ഷോഭങ്ങളും അടിക്കടിയുണ്ടായ തിരിച്ചുവിളികളുമെല്ലാം ബ്രാന്‍ഡ് മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്.
ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ എത്തിയ കമ്പനികളുടെ വിവരങ്ങളും അവരുടെ മൂല്യവും താഴെ നല്‍കുന്നു
1. ബിഎംഡബ്ലിയു $24.62 ബില്യണ്‍
2. ടൊയോട്ട $21.78 ബില്യണ്‍
3. മെഴ്സിഡസ് $16.11 ബില്യണ്‍
4. ഹോണ്ട $12.65 ബില്യണ്‍
5. നിസ്സാന്‍ $9.85 ബില്യണ്‍
6. ഫോക്സ്‍വാഗണ്‍ $8.52 ബില്യണ്‍
7. ഫോര്‍ഡ് $7.03 ബില്യണ്‍
8. ഓഡി $4.70 ബില്യണ്‍
9. ഹ്യൂണ്ടായ് $3.60 ബില്യണ്‍
10. ലക്സസ് $3.39 ബില്യണ്‍
ഓഡി, ബിഎംഡബ്ലിയു, മെഴ്സിഡസ് എന്നിവയുടെ ഇപ്പോഴത്തെ വളര്‍ച്ചയുടെ പ്രധാന പങ്ക് വരുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളില്‍ നിന്നാണ്. ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പ്രധാന വില്‍പനാകേന്ദ്രങ്ങള്‍ വളരുന്നത്.
ജനറല്‍ മോട്ടോഴ്സിന്‍റെ കീഴിലുള്ള ഒരു ബ്രാന്‍ഡിനും ആദ്യം പത്ത് സ്ഥാനങ്ങളില്‍ കയറിപ്പറ്റാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








