ബിഎംഡബ്ലിയു എക്സ് വണ്‍ 3 ലക്ഷം വിറ്റു
ബിഎംഡബ്ലിയു എക്സ് 1ന് ഇന്ന് ലോകമെമ്പാടും ലഭിക്കുന്ന പ്രീതി കമ്പനിയുടെ നയപരമായ മാറ്റത്തിന് ലഭിക്കുന്ന പ്രീതികൂടിയാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത് എക്സ്1 കോംപാക്ട് എസ്‍യുവി മൂന്ന് ലക്ഷം യൂണിറ്റ് വിറ്റഴിച്ചതിനെക്കുറിച്ചാണ്. എക്സ്1 സ്ട്രാറ്റജിയെ വിമര്‍ശിച്ചര്‍ക്കുള്ള ഒരു മികച്ച മറുപടി തന്നെയാണിത്.
22 ലക്ഷത്തിന്‍റെ പരിധിയില്‍ ഒരു ബിഎംഡബ്ലിയു എസ്‍യുവി എന്ന ആശയത്തെ ഉപഭോക്താക്കള്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു. യാഥാസ്ഥിതികരായ ചില ഓട്ടോനിരീക്ഷകര്‍ അപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു. അവര്‍ക്ക് ബിഎംഡബ്ലിയു എന്നാല്‍ അത്യാഡംബരത്തിന് തൊട്ടുതാഴെ എന്ന സങ്കല്‍പമായിരുന്നു. എന്നാല്‍. ആഡംബരത്തില്‍ ഒട്ടും കുറവ് വരുത്താതെ പുതിയൊരു ഉപഭോക്തൃനിരയെ കണ്ടെത്തുകയായിരുന്നു ബീമര്‍.

രണ്ടര വര്‍ഷത്തെ കാലയളവിനുള്ളിലാണ് മൂന്ന് ലക്ഷം യൂണിറ്റ വില്‍പന എന്ന നേട്ടത്തിലേക്ക് ബിഎംഡബ്ലിയു എത്തുന്നത്. കമ്പനിയുടെ 'എക്സ്' നിര കാറുകളില്‍ ഏറ്റവും വില്‍പനയുള്ളത് എക്സ് വണ്‍ എസ്‍യുവിക്കാണ്.
വലിയ മത്സരമില്ലാത്ത ഒരു വിപണിയിലേക്കാണ് എക്സ്1 എസ്‍യുവിയുമായി കമ്പനി വരുന്നത്. ഈ വാഹനത്തിന്‍ വില്‍പന ഓഡിയെയും മെര്‍ക്കിനെയുമെല്ലാം പിന്നാക്കം തള്ളാന്‍ ബീമറിനെ സഹായിച്ചു.
എക്സ്1-ന് ഈയിടെ ഒരു പുതുക്കല്‍ ലഭിച്ചിട്ടുണ്ട്. എതിരാളിയെന്ന് പറയാവുന്ന ഓഡി ക്യു3യുമായി എതിരിട്ടു നില്‍ക്കാനുതകുന്ന സന്നാഹങ്ങള്‍ ബീമര്‍ നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു.


Click it and Unblock the Notifications








