കാര്‍ വാങ്ങുവാന്‍ 50% വും ഓണ്‍ലൈനാകുന്നു

രാജ്യത്ത് 120 ദശലക്ഷത്തിലധികം ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. രാജ്യത്തെ ഇടത്തരക്കാര്‍ മുതലുള്ള എല്ലാ സാമ്പത്തിക വിഭാഗങ്ങളും ഇന്‍റര്‍നെറ്റ് വഴി സാധ്യമായ ക്രയവിക്രയങ്ങള്‍ എല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. ഇടത്തരക്കാര്‍ മുതലുള്ളവരെ തന്നെയാണ് കാര്‍ വിപണിയും ലക്ഷ്യം വെക്കുന്നത്. കാര്‍ വാങ്ങുന്നതിനു മുന്‍പ് ഇന്ത്യയിലെ 50 ശതനമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ ഗവേഷണം നടത്തുന്നുവെന്നാണ് പുതിയ പഠനം കാണിക്കുന്നത്. ഗൂഗിളിനു വേണ്ടി നീല്‍സണ്‍ എന്ന കമ്പനിയാണ് വിപണി സര്‍വ്വേ നടത്തിയത്.

ഓണ്‍ലൈന്‍ റിസര്‍ച്ചനു ശേഷം മിക്കവാറും ഉപഭോക്താക്കള്‍ തങ്ങള്‍ നേരത്തെയെടുത്ത തീരുമാനം മാറ്റുന്നതായും സര്‍വേ കണ്ടെത്തി. ഓണ്‍ലൈന്‍ റിസര്‍ച്ചിനു ശേഷം 50 ശതമാനം ഉപഭോക്താക്കളും തീരുമാനം മാറ്റുന്നതായാണ് സര്‍വ്വേ പറയുന്നത്.

ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ എങ്ങനെയാണ് കാര്‍ വാങ്ങല്‍കാരുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതെന്ന് പഠനം വിശദമായി പറയുന്നു. വില, മോഡല്‍, സവിശേഷതകള്‍ തുടങ്ങിയവ താരതമ്യം ചെയ്യുവാന്‍ വിവിധം സൈറ്റുകള്‍ നല്‍കുന്ന ടൂളുകള്‍ ഉപയോഗിച്ചും വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പരിശോധിച്ചും ഉപഭോക്താക്കള്‍ തീരുമാനത്തിലെത്തിച്ചേരുന്നു.

എക്സ്പര്‍ട് റിവ്യൂകള്‍, ടെസ്റ്റ് ഡ്രൈവുകള്‍, തുടങ്ങിയവയും ഇക്കാര്യത്തില്‍ ഉപഭോക്താവിനെ സഹായിക്കുന്നു. വിവരങ്ങള്‍ തേടിപ്പിടിക്കുന്നതിന് ഭൂരിപക്ഷം പേരും സെര്‍ച്ച് എന്‍ജിനുകള്‍ തന്നെയാണ് ഉപയോഗിച്ചത്.

ഓണ്‍ലൈനില്‍ വിവിരങ്ങള്‍ തിരക്കാനെത്തുന്ന ഉപഭോക്താവ് ശരാശരി 9 മുതല്‍ 12 ആഴ്ച വരെ തെരച്ചില്‍ തുടരുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, June 6, 2012, 14:09 [IST]
English summary
With over 120 million Internet users in the country, the Internet is playing a major role in influencing the decision making of India's growing number of car buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X