കാര്‍ വില ജൂണില്‍ ഉയരും?

Price Hike
കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയിലെ എല്ലാ കാര്‍ മോഡലുകളുടെയും വില കയറിയത്. പല കാരണങ്ങളാണ് അന്ന് കാര്‍ കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്. അവയില്‍ പ്രധാനമായത് രൂപയുടെ മൂല്യം യാതൊരു വ്യവസ്ഥയുമില്ലാതെ ഇടിയുന്നതായിരുന്നു. കൂടാതെ നിര്‍മാണച്ചെലവ് ഉയര്‍ന്ന വസ്തുതയും അവര്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്തുനിന്നുള്ള ഒടുവിലത്തെ വാര്‍ത്തകള്‍ പറയുന്നത് സമാനമായ സാഹചര്യം വീണ്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണ്. രൂപയുടെ വില വീണ്ടും താഴേക്ക് ഊര്‍ജ്വസ്വലമായി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.

ഉയര്‍ന്ന ആര്‍ബിഐ റിപ്പോ നിരക്ക്, ഇന്ധനവിലയിലെ അന്തം വിട്ട വളര്‍ച്ച എന്നിവയും ഇതോടൊപ്പം ചേര്‍ത്ത് കാണേണ്ടവയാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ അടുത്തുതന്നെ കാറുകളുടെ വില വീണ്ടും ഉയരും. ഇതിനുള്ള നീക്കങ്ങള്‍ വ്യവസായ വൃത്തങ്ങള്‍ക്കിടയില്‍ തകൃതിയായി നടക്കുന്നുവെന്നാണ് അറിയുന്നത്.

കാറുകളുടെ വിലയില്‍ മാറ്റമുണ്ടാകും എന്നു തന്നെയാണ് വിദഗ്ധരുടെയും അഭിപ്രായം. അതേസമയം ബൈക്ക് വിപണിയില്‍ വിലക്കയറ്റം ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

വിലക്കയറ്റം നടപ്പാവുകയാണെങ്കില്‍ കാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടക്കുന്ന ഏഴാമത്തെ വിലക്കയറ്റമായിരിക്കും ഇത്. കഴിഞ്ഞ വിലക്കയറ്റങ്ങളൊന്നും തന്നെ കാര്‍ വില്‍പനയെ ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Friday, May 25, 2012, 15:30 [IST]
English summary
Car prices likely to go upward in the next month, says reports.
കൂടുതല്‍... #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X