കാര്‍ വില്‍പന കൂപ്പുകുത്തുന്നു

By Santheep

Sales
കാര്‍ വില്‍പന 19 ശതമാനം കണ്ട് കൂപ്പുകുത്തിയെന്ന് സിയാം. ഇത് കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ്. മോട്ടോര്‍സൈക്കിള്‍ വില്‍പനയും ഇടിഞ്ഞിട്ടുണ്ട്. കാര്‍ വില്‍പനയില്‍ ഇടക്കാലത്ത് മാന്ദ്യം നേരിട്ടപ്പോഴൊക്കെ പിടിച്ചുനിന്ന മോട്ടോര്‍സൈക്കിള്‍ വിപണി ഇതാദ്യമായാണ് ഇടിവ് രേഖപ്പെടുത്തുന്നത്.

നിരാശയുടെ ഒരു കാലത്തിലൂടെയാണ് വിപണി കടന്നുപോകുന്നതെന്ന് സിയാം(സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്സ്) സീനിയര്‍ ഡയറക്ടര്‍ സുഗാന്തോ സെന്‍ പറയുന്നു. ഇതേ നിലയിലാണ് കാര്യങ്ങള്‍ സെപ്തംബര്‍ വരെയും മുമ്പോട്ട് പോകുന്നതെങ്കില്‍ ‍മുമ്പ് നിശ്ചയിച്ച ടാര്‍ഗറ്റില്‍ കുറവ് വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കാര്‍ നിര്‍മാതാക്കള്‍ ഉല്‍പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ജിഡിപി വളര്‍ച്ച മന്ദഗതിയിലായതും നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇന്‍ററസ്റ്റ് നിരക്കുകള്‍ കൂട്ടിയതുമെല്ലാം കാര്‍ വിപണിയെ ബാധിച്ച ഘടകങ്ങളാണ്. ഓഗസ്റ്റ് മാസത്തില്‍ 118,142 യൂണിറ്റാണ് ഇന്ത്യയില്‍ കാര്‍ നിര്‍മാതാക്കള്‍ മൊത്തം വിറ്റഴിച്ചത്. 18.6 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്.

വിപണിയിലെ രാജാവായ മാരുതി സുസുക്കിയുടെ കാറുകള്‍ ചില തൊഴില്‍ പ്രശ്നങ്ങളെ തുടര്‍ന്ന് വിപണിയിലെത്താതിരിക്കുന്നതും വില്‍പനയിടിവ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരിയായ ഡെലിവെറി നടക്കുന്നില്ല.

മാരുതിയുടെ ഉല്‍പാദനം ശരിയായി നടന്നിരുന്നെങ്കില്‍ കൂടി വിപണിയിടിവില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Monday, September 10, 2012, 18:05 [IST]
English summary
Car sales in the country has been fall 19% in August.
കൂടുതല്‍... #sales #car #കാര്‍ #വില്‍പന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X