വിപണിയെ അലമ്പാക്കുന്ന വിലക്കയറ്റം

Fuel
'പെണ്ണും പൊന്നും അടിക്കുന്തോറും തിളങ്ങും' എന്ന് വിവരദോഷികളായ നമ്മുടെ പൂര്‍വികരില്‍ ചിലര്‍ പഴഞ്ചൊല്ലിയിട്ടുണ്ട്. ഇതേ തിയറിക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നാട്ടുകാര്‍ക്കിട്ട് ഇടയ്ക്കിടെ ഓരോന്ന് മേടിയാല്‍ ഇന്ത്യ തിളങ്ങും എന്നാണ് മൂപ്പരുടെ സാമ്പത്തിക സിദ്ധാന്തത്തിന്‍റെ അടിക്കല്ല്. മനസ്സിലായില്ല അല്ലേ? വ്യക്തമാക്കാം.

വളരുന്ന സാമ്പത്തിക വ്യവസ്ഥകളില്‍ ഒന്നാണ് നമ്മുടേത് എന്നാണ് വെപ്പ്. പ്രസ്തുത വളര്‍ച്ച കൈവരിക്കുന്നത് ജനങ്ങളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചിട്ടാണ്. ഇതാനായി താങ്ങാന്‍ കഴിയാത്ത ഭാരം അവരിലേക്ക് ഇറക്കിവെക്കുന്നു. പ്രസ്തുത ഭാരത്തെ മറികടക്കാന്‍ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ ശക്തമായി പണിയെടുക്കുന്നു. അങ്ങനെ നമ്മള്‍ വളരുന്നു. ഇന്ത്യ തിളങ്ങുന്നു...

ഇന്ത്യയുടെ തിളക്കം കൂട്ടാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ട ചില കേന്ദ്രങ്ങളുണ്ട്. അവയില്‍ പ്രമുഖരാണ് എണ്ണക്കമ്പനികള്‍. ആളുകള്‍ വെറുതെയിരിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ എണ്ണക്കമ്പനികള്‍ ഉടന്‍ തന്നെ ഒരു പണി നല്‍കും. കഴിഞ്ഞ ദിവസമാണ് നമുക്ക് ഒടുവിലത്തെ പണി കിട്ടിയത്. നാടിന്‍റെ വളര്‍ച്ചയ്ക്കായി ഇതെല്ലാം നമ്മള്‍ സഹിക്കേണ്ടതാണ്.

ഏറ്റവും പുതിയ വിലക്കയറ്റം വന്നതോടെ ഓട്ടോ വിപണി ആകെ അലമ്പായിരിക്കുകയാണ്. പെട്രോള്‍ വിലക്കയറ്റം മൂലം പൊതുവില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കാര്‍ വിപണി. അവിടേക്കാണ് മേല്‍ക്കുമേല്‍ പണി വന്നുകൊണ്ടിരിക്കുന്നത്. 7.5 രൂപയാണ് വില കയറിയിരിക്കുന്നത്. ഇത് ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലുമെത്തുമ്പോഴേക്ക് എട്ടും ഒമ്പതുമൊക്കെയായി ഉയരും. സാഹചര്യങ്ങള്‍ കൂടുതല്‍ ഭീകരമായിക്കൊണ്ടിരിക്കുന്നു എന്നാണ് സിയാം സീനിയര്‍ ഡയറകടര്‍ സുഗതോ സെന്‍ വിലക്കയറ്റത്തോട് പ്രതികരിച്ചത്.

മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. നശിപ്പിക്കുന്ന വിലക്കയറ്റം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണം. പെട്രോള്‍-ഡീസല്‍ മോഡലുകള്‍ തമ്മിലുള്ള വില്‍പനയുടെ അന്തരം അസാധ്യമായി വര്‍ധിപ്പിക്കുന്നതാണ് തീരുമാനം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ട്രി ലെവല്‍ കാറുകളും വില്‍പനയെ വിലക്കയറ്റം സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ട്രിലെവല്‍ കാറുകള്‍ മിക്കതും പെട്രോള്‍ കാറുകളാണ്.

മാരുതിയുടെ ആള്‍ട്ടോ ഹാച്ച്ബാക്കിന്‍റെ വില്‍പനയെ പെട്രോള്‍ വിലക്കയറ്റം സാരമായിത്തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പെട്രോള്‍ കാറുകളില്‍ അടിസ്ഥാനമുറപ്പിച്ചിട്ടുള്ള കമ്പനിയായതിനാല്‍ മാരുതിക്ക് വിലക്കയറ്റങ്ങളെല്ലാം തന്നെ തിരിച്ചടികളാണ് നല്‍കുന്നത്. ഡീസല്‍ മോഡലുകളുടെ ഡിമാന്‍റ് വര്‍ധന കാത്തിരിപ്പ് സമയം കൂട്ടാന്‍ മാത്രം ഉപകരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം പെട്രോള്‍ സെഗ്മെന്‍റ് 16.2 ശതമാനം കണ്ടാണ് ഇടിഞ്ഞത്. ഇതോടൊപ്പം പ്രതിസന്ധിയുണ്ടാക്കുന്ന മറ്റൊരു കാര്യം ഡീസലിന്‍റെ സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതാണ്. പെട്രോളില്‍ നില്‍ക്കാനും വയ്യ ഡീസലിലേക്ക് ഇറങ്ങാനും വയ്യ എന്ന അവസ്ഥയിലാണ് ഓട്ടോ ഉലകം.

More from DriveSpark

Article Published On: Thursday, May 24, 2012, 15:21 [IST]
English summary
The automobile industry in the country has slammed the petrol price hike by the government saying the hike will affect the growth of the industry further.
കൂടുതല്‍... #fuel #car #കാര്‍ #ബിസിനസ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X