വില്‍പന മാന്ദ്യത്തില്‍, ലോഞ്ചുകള്‍ ഉത്സാഹത്തില്‍

വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം കാര്‍ നിര്‍മാതാക്കളെ അത്യന്തം വിഷണ്ണരാക്കിത്തീര്‍ത്തിരിക്കുന്നു. അവര്‍ പലമാതിരി പണികള്‍ പയറ്റിനോക്കുകയും എല്ലാത്തില്‍ പരാജയം വന്നുഭവിച്ച് ഇനിയെന്തു വേണ്ടൂ എന്ന് ഇതികര്‍ത്തവ്യതാമൂഢം ഇരിപ്പും തുടങ്ങിയിരിക്കുന്നു. തുണിക്കടക്കാര്‍ നല്‍കുന്നതുപോലെയാണ് കാര്‍നിര്‍മാതാക്കള്‍ ഡിസ്കൗണ്ടുകള്‍ നല്‍കിവരുന്നത്. എന്നിട്ടും ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് കഷ്ടം.

ഇവിടെ രണ്ട് വഴികളാണ് കമ്പനികള്‍ക്കു മുമ്പില്‍ അവശേഷിക്കുന്നത്. അതില്‍ ഒന്നാമത്തേത് കയറ്റുമതി വര്‍ധിപ്പിക്കുകയാണ്. ഈ നടപടിക്ക് വളരെയേറെ പരിമിതികള്‍ പറയാനുണ്ട്. ഒന്നാമത്തെ പരിമിതി നമുക്കാവശ്യമുള്ള അളവില്‍ വിദേശ ഡിമാന്‍ഡ് വര്‍ധിക്കണമെന്നില്ല എന്നതാണ്.

Renault Duster

രണ്ടാമത്തെ മാര്‍ഗം ഉല്‍പാദനം നിറുത്തിവെക്കൂക എന്നതാകുന്നു. ഇന്ത്യന്‍ കമ്പനികള്‍ വളരെ കാര്യക്ഷമമായി ഈ മാര്‍ഗം പയറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു.

മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സുമെല്ലാം ഉല്‍പാദനത്തില്‍ പതുക്കെ കുറവ് വരുത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം പുതിയ ഉല്‍പന്നങ്ങളുമായി രംഗത്തെത്തുവാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുമുണ്ട് ഇവരെല്ലാം. പുതിയ ഉല്‍പന്നത്തിന്‍റെ ലോഞ്ചുകളും പഴയ മോഡലുകളും അപ്‍ഡേറ്റുകളുമെല്ലാം വിപണിയില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.

വിപണിയിലെ നിലവിലെ മാന്ദ്യം താല്‍ക്കാലികമാണെന്ന് ഓട്ടോകമ്പനികള്‍ മനസ്സിലാക്കുന്നു. വളരെ വൈകാതെ തന്നെ തിരിച്ചുവരാനിടയുള്ള വിപണിയിലെ ഉത്സാഹത്തിലേക്കാണ് കമ്പനികള്‍ ഇപ്പോള്‍ കണ്ണ് വെക്കുന്നത്.

കൂടാതെ ഒന്നു പിന്‍വലിഞ്ഞിരിക്കുന്ന ഉപഭോക്താക്കളെ ഉത്സാഹത്തിലെത്തിക്കാന്‍ പുതിയ ലോഞ്ചുകള്‍ക്ക് സാധിച്ചേക്കുമെന്ന മെച്ചവുമുണ്ട്. വിപണിയുടെ പതിഞ്ഞ പോക്കിനിടയിലും പുതുതായി ലോഞ്ച് ചെയ്ത മാരുതി എര്‍റ്റിഗയുടെ മികച്ച പ്രകടനം ഈ പ്രവണതയ്ക്ക ഉദാഹരണമാണ്.

ടാറ്റ മോട്ടോഴ്സ് അധികം വൈകാതെ തന്നെ നാനോയുടെ ഡീസല്‍ പതിപ്പുമായി രംഗത്തു വരും. പുതിയ മാരുതി 800നുള്ള പ്രവര്‍ത്തനങ്ങളും അമിയറയില്‍ നടക്കുന്നു. കഴിഞ്ഞ ദിവസമാണ് റിനോയില്‍ നിന്നുള്ള ഡസ്റ്റര്‍ എസ്‍യുവി വിപണിയിലെത്തിയത്. ഷെവര്‍ലെ ക്രൂസിന് ഒരു മുഖം മിനുക്കല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ലഭിച്ചിരുന്നു. നിസ്സാന്‍ സണ്ണിയുടെ സിഎന്‍ജി പതിപ്പ് വൈകാതെ വിപണിയെലത്തും.

വിപണിയുടെ താല്‍ക്കാലിക മാന്ദ്യത്തെ മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പൊതുവില്‍ എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കുമുണ്ട്.

More from DriveSpark

Article Published On: Thursday, July 5, 2012, 12:12 [IST]
English summary
Carmakers tend to move towards halting production due to the slowdown of the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X