ഇന്ത്യന്‍ പാതകളില്‍ ചെറിവസന്തം

സ്വയം മികച്ച വിപണികളായി വളര്‍ന്നിട്ടുണ്ടെങ്കിലും വിദേശവിപണികളിലെ കൊമ്പന്മാരോട് ഏറ്റുമുട്ടാനുള്ള താക്കത്ത് ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ വളരുന്ന ഓട്ടോ വിപണികളിലെ സ്വന്തം ഓട്ടോ കമ്പനികള്‍ ഇനിയും ഉണ്ടായി വരണം.
പുതിയ വാര്‍ത്തകള്‍ പറയുന്നത് മലേഷ്യ വഴി ഇന്ത്യയിലേക്ക് വാഹനങ്ങളെത്തിക്കാനാണ് ചെറി ഓട്ടോയുടെ പദ്ധതിയെന്നാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 350 കോടിയിലധികം രൂപയുടെ നിക്ഷേപം കമ്പനി ലക്ഷ്യം വെക്കുന്നു. പ്ലാന്‍റ് നിര്‍മാണം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.
ഇന്തൊനീഷ്യ, തായ്‍ലന്‍ഡ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കാര്‍ കയറ്റുമതി നടത്താനു ചെറിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷം ചെറി ക്യൂക്യൂ3 ദില്ലിയില്‍ ടെസ്റ്റ് ചെയ്യുന്നതായി ചില ഓട്ടോ ബ്ലോഗുകളില്‍ വാര്‍ത്ത വന്നിരുന്നു. ഇന്ത്യന്‍ പദ്ധതികള്‍ ഗൗരവമായിത്തന്നെ ചെറി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് കരുതേണ്ടത്.
2015ടെ ഇന്ത്യന്‍ റോഡുകളില്‍ ചെറിയെ കണ്ടുതുടങ്ങുമെന്നാണ് അനുമാനിക്കപ്പെടുന്നത്.


Click it and Unblock the Notifications








